ഐ.പി.എല്‍ മത്സരം കാണാന്‍ ഒരു രൂപയില്‍ താഴെ, ഒപ്പം ഡേറ്റയും; ജിയോ വഴി ഹോട്ട്‌സ്റ്റാറിലേക്ക് പാലമിട്ട് അംബാനി!

ജിയോഹോട്ട്‌സ്റ്റാറിലേക്ക് പ്രേക്ഷകരെ എത്തിക്കാന്‍ തന്ത്രപരമായ നീക്കമാണ് റിലയന്‍സ് നടത്തിയിരിക്കുന്നത്
Reliance chairman Mukesh Ambani Jio logo
image credit : canva , Jio
Published on

ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറിനെ ഏറ്റെടുത്ത ശേഷം റിലയന്‍സ് വലിയ പദ്ധതികളാണ് ഒ.ടി.ടി രംഗത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. മറ്റ് പ്ലാറ്റ്‌ഫോമുകളെ പിന്നിലാക്കി ഈ രംഗത്ത് കുത്തകവല്‍ക്കരണമാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ഐ.സി.സി ലോകകപ്പും ഐ.പി.എല്ലും, ഫിഫ ഫുട്‌ബോള്‍ ലോകകപ്പും ഉള്‍പ്പെടെ ലോകത്തെ മുന്‍നിര സ്‌പോര്‍ട്‌സ് ഇവന്റുകളുടെ തല്‍സമയ സംപ്രേക്ഷണാവകാശം ജിയോഹോട്ട്‌സ്റ്റാറിനാണ്.

ലക്ഷ്യം ക്രിക്കറ്റ് പ്രേമികള്‍

ഈ മാസം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കേ ജിയോഹോട്ട്‌സ്റ്റാറിലേക്ക് പ്രേക്ഷകരെ എത്തിക്കാന്‍ തന്ത്രപരമായ നീക്കമാണ് റിലയന്‍സ് നടത്തിയിരിക്കുന്നത്. ഇതിനായി ജിയോയെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. ജിയോ അവതരിപ്പിച്ച പുതിയ 90 ദിവസ പ്ലാനിലൂടെ 5ജി.ബി ഡേറ്റയും സൗജന്യമായി ജിയോഹോട്ട്‌സ്റ്റാര്‍ മൂന്നുമാസത്തെ കാണാനുള്ള അവസരവുമാണ് ലഭിക്കുന്നത്.

മുമ്പ് 149 രൂപയ്ക്ക് നല്‍കിയിരുന്ന പാക്കേജാണ് ഇപ്പോള്‍ 100 രൂപയിലേക്ക് കുറച്ചത്. പഴയ പാക്കേജില്‍ മൊബൈലില്‍ മാത്രമായിരുന്നു ഹോട്ട്‌സ്റ്റാര്‍ കാണാന്‍ സാധിച്ചിരുന്നതെങ്കില്‍ പുതിയതില്‍ സ്മാര്‍ട്ട് ടിവിയിലും കണക്ട് ചെയ്യാന്‍ സാധിക്കും.

ഐ.പി.എല്ലിലെ ഓരോ മത്സരവും ഒരു രൂപയില്‍ താഴെ ചെലവില്‍ കാണാന്‍ പറ്റുന്ന ഓഫര്‍ അവതരിപ്പിച്ചതിലൂടെ റിലയന്‍സ് രണ്ട് ലക്ഷ്യങ്ങളാണ് മുന്നില്‍ കാണുന്നത്. ആദ്യത്തേത്ത് ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ പരമാവധി ഉയര്‍ത്തുക.

രണ്ടാമത്തേത്, മറ്റ് എയര്‍ടെല്ലും വോഡാഫോണും ഉപയോഗിക്കുന്നവരെ ജിയോയിലേക്ക് പോര്‍ട്ട് ചെയ്യിക്കുക. കുറഞ്ഞ നിരക്കില്‍ ക്രിക്കറ്റും ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നതിലൂടെ ഇത് സാധിക്കുമെന്നാണ് കമ്പനിയുടെ വിശ്വാസം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com