ഇനി വളര്‍ത്തു മൃഗങ്ങള്‍ മുതല്‍ വിലപിടിപ്പുള്ള എന്തും കാണാതായാല്‍ അനായാസം കണ്ടെത്താം, ജിയോ ടാഗ് എത്തി

താക്കോല്‍, വാലറ്റ്, ലഗേജുകള്‍, വാഹനങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവ ട്രാക്ക് ചെയ്യാനും എവിടെയാണെന്ന് കണ്ടെത്താനും കഴിയുന്ന ട്രാക്കിങ് ഉപകരണമാണ് ഇത്
Image Courtesy: www.jio.com
Image Courtesy: www.jio.com
Published on

എന്തെങ്കിലും വസ്തു എവിടെയെങ്കിലും വച്ച് മറന്നുപോകുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി റിലയന്‍സിന്റെ പുതിയ ട്രാക്കിംഗ് ഉപകരണം വിപണിയിലിറങ്ങി. ജിയോ ടാഗ് ഗോ എന്നു പേരിട്ടിരിക്കുന്ന ഉപകരണത്തിന് ഒരു നാണയത്തിന്റെ വലുപ്പം മാത്രമാണുള്ളത്.

താക്കോല്‍, വാലറ്റുകള്‍, ലഗേജുകള്‍, വാഹനങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍ ഉള്‍പ്പടെ വിലമതിക്കുന്ന എന്തും ജിയോ ടാഗിന്റെ സഹായത്തോടെ ട്രാക്ക് ചെയ്യാന്‍ ഉടമയ്ക്ക് സാധിക്കും. അവ കാണാതായാല്‍ ഗൂഗിള്‍ ഫൈന്റ് മൈ ഡിവൈസ് ആപ്പിന്റെ സഹായത്തോടെ കണ്ടെത്തുകയും ചെയ്യാം. ഈ ഉപകരണത്തിന്റെ വില 1,499 രൂപയാണ്.

ഒരു വര്‍ഷ ബാറ്ററി ലൈഫ്

ഗൂഗിള്‍ ഫൈന്‍ഡ് മൈ ഡിവൈസ് ആപ്പുമായി സംയോജിച്ചാണ് ജിയോ ടാഗിന്റെ പ്രവര്‍ത്തനം. ലൊക്കേഷന്‍ അപ്‌ഡേറ്റുകള്‍ക്കായി സമീപത്തുള്ള ആന്‍ഡ്രോയ്ഡ് ഡിവൈസുകളെ ഉപയോഗപ്പെടുത്തിയാണ് ഇതിന്റെ പ്രവര്‍ത്തനരീതി. ആപ്പിള്‍ ഫൈന്‍ഡ് മൈ നെറ്റ് വര്‍ക്കുമായി സംയോജിപ്പിച്ച് ഐഒഎസ് ഡിവൈസുകള്‍ക്കായി ജിയോ മുമ്പ് ജിയോ ടാഗ് എയര്‍ അവതരിപ്പിച്ചിരുന്നു. വിവിധ നിറങ്ങളില്‍ ഓണ്‍ലൈനിലും ഓഫ്ലൈനിലും ജിയോ ടാഗ് ഗോ വില്‍പനയ്ക്കെത്തും. ആമസോണ്‍, ജിയോമാര്‍ട്ട് എന്നിവിടങ്ങളില്‍ ലഭ്യമാണ്.

ഒരു വര്‍ഷം ആയുസ് ലഭിക്കുന്ന മാറ്റി സ്ഥാപിക്കാവുന്ന ബാറ്ററിയാണ് ജിയോ ടാഗില്‍ ഉള്ളത്. ഇതിനൊപ്പം ഒരു അധിക ബാറ്ററിയും ലഭിക്കും. സ്പീക്കര്‍ ഉള്‍പ്പെടെ 77 ഗ്രാം മാത്രമാണ് ഈ ഉപകരണത്തിന്റെ ഭാരം. ഒരു സിം കാര്‍ഡിന്റെ ആവശ്യം ഈ ഉപകരണത്തിന് ആവശ്യമില്ല. സുരക്ഷ നിലനിര്‍ത്താന്‍ അജ്ഞാത ട്രാക്കര്‍ അലേര്‍ട്ട് പോലുള്ള ഫീച്ചറുകളും ഇതിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com