ജെ.എം.ജെ ഫിന്‍ടെകിന് ആദ്യ പാദത്തില്‍ വരുമാനത്തിലും ലാഭത്തിലും വര്‍ധന; ലാഭവിഹിതം പ്രഖ്യാപിച്ചു

ആദ്യ പാദത്തിലെ മികച്ച പ്രകടനം ഓഹരിവിലയിലും ജെ.എം.ജെ ഫിന്‍ടെക്കിന് കരുത്തായി
ജെ.എം.ജെ ഫിന്‍ടെകിന് ആദ്യ പാദത്തില്‍ വരുമാനത്തിലും ലാഭത്തിലും വര്‍ധന; ലാഭവിഹിതം പ്രഖ്യാപിച്ചു
Published on

പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ ജെ.എം.ജെ ഫിന്‍ടെക്കിന് ജൂണില്‍ അവസാനിച്ച പാദത്തില്‍ മികച്ച നേട്ടം. മുന്‍വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 37.5 ശതമാനം വരുമാന വളര്‍ച്ച നേടാന്‍ കമ്പനിക്ക് സാധിച്ചു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 5.08 കോടി രൂപയാണ് വരുമാനം. ലാഭം 1.14 കോടി രൂപ.

മാര്‍ച്ചില്‍ അവസാനിച്ച പാദത്തേക്കാള്‍ 73 ശതമാനം വളര്‍ച്ച ഇക്കാലയളവില്‍ കൈവരിക്കാനും സാധിച്ചു. കൈകാര്യം ചെയ്യുന്ന മൊത്തം വായ്പ ആസ്തികള്‍ 42.96 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 59.91 ശതമാനം കൂടുതലാണ്.

ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം

പത്തുരൂപ മുഖവിലയുള്ള ഓഹരിക്ക് 25 പൈസ നിരക്കില്‍ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 18ന് ആരംഭിച്ച അവകാശ ഓഹരി സമാഹരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ജെ.എം.ജെ ഫിന്‍ടെക് മാനേജിംഗ് ഡയറക്ടര്‍ ജോജു മഠത്തുംപടി ജോണി പറഞ്ഞു. അവകാശ ഓഹരി സമാഹരണം ഓഗസ്റ്റ് 14നു സമാപിക്കും.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 17.15 കോടി രൂപ വരുമാനവും 5.17 കോടി രൂപ ലാഭവും നേടാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. ആദ്യ പാദത്തിലെ മികച്ച പ്രകടനം ഓഹരിവിലയിലും ജെ.എം.ജെ ഫിന്‍ടെക്കിന് കരുത്തായി. ഓഹരിവില ഇന്ന് (ഓഗസ്റ്റ് 12) 4.99 ശതമാനം ഉയര്‍ന്നു. 58.2 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.

JMJ Fintech posts strong Q1 growth in revenue and profit, announces dividend

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com