സൗദി അറേബ്യയുടെ ട്രേഡ് കമ്മീഷണറായി ജോര്‍ജ് ജോണ്‍ വാലത്ത് ചുമതലയേറ്റു

റിച്ച്‌മാക്സ് ഫിൻവെസ്റ്റ് ഗ്രൂപ്പിന്റെ സി.എം.ഡി ജോർജ് ജോൺ വാലത്ത് സൗദി അറേബ്യയുടെ ട്രേഡ് കമ്മീഷണറായി ചുമതലയേറ്റു. ബുധനാഴ്ച നടന്ന ചടങ്ങിൽ, ദോഹ ആസ്ഥാനമായ ഗ്ലോബൽ അറബ് നെറ്റ്‌വർക്കിന്റെ ചെയർമാൻ സാദ് അൽ ദബ്ബാഗ് ആണ് ജോർജ് ജോണിനെ ഈ പദവിയിലേക്ക് തെരഞ്ഞെടുത്തത്.
അടിസ്ഥാന നിർമാണ-സാങ്കേതിക മേഖലകളിൽ നിക്ഷേപം വർദ്ധിപ്പിക്കാനും ധാരാളം അവസരങ്ങൾ ഒരുക്കാനും കഴിയുന്ന അഭൂതപൂർവമായ വളർച്ചയ്ക്ക് ഇന്ത്യ-മിഡിൽ ഈസ്റ്റ് ബന്ധം സാക്ഷ്യം വഹിക്കുമെന്ന് ജോർജ് ജോൺ പറഞ്ഞു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര ബന്ധം പ്രോത്സാഹിപ്പിക്കാനും അതിനെ വികസിപ്പിക്കാനും കൂടുതൽ ഊന്നൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related Articles
Next Story
Videos
Share it