KAL ൽ മന്ത്രിയുടെ മിന്നൽ സന്ദര്‍ശനം

ഇ ഓട്ടോ: ഉൽപാദനം വർധിപ്പിക്കാൻ കൂട്ടായ ശ്രമം വേണമെന്ന് പി.രാജീവ്

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമോബൈൽ ലിമിറ്റഡ്(KAL) നിർമ്മിക്കുന്ന ഇ ഓട്ടോ ഉൽപാദനം വർധിപ്പിക്കുന്നതിനും വിപണി കണ്ടെത്തുന്നതിനും സർക്കാരും മാനേജ്‌മെന്റും തൊഴിലാളികളും കൂട്ടായി ശ്രമിക്കണമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കെ.എ. എൽ ആസ്ഥാനത്ത് മിന്നൽ പരിശോധന നടത്തിയ ശേഷം തൊഴിലാളി യൂണിയൻ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കെ എ എൽ നെ ക്കുറിച്ച് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ മിന്നൽ പരിശോധന.

ഇ- ഓട്ടോക്ക് ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണമാണുള്ളതെന്ന് മന്ത്രി പറഞ്ഞു.
വാഹന വിൽപനക്കാരും മികച്ച അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. സന്ദർശനത്തിനിടെ ഏതാനും വിൽപനക്കാരുമായി മന്ത്രി ഫോണിൽ സംസാരിച്ചു. ഇ ഓട്ടോക്ക് വിപണിയിലുള്ള നല്ല പ്രതികരണം ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കും. കൂട്ടായ ശ്രമത്തിലൂടെ ഇതിന് കഴിയണമെന്ന് മന്ത്രി പറഞ്ഞു. പൊതുമേഖലയിലെ നവ സംരംഭം എന്ന നിലയിൽ ഇപ്പോഴുള്ള പോരായ്മകൾ നികത്തും. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയ്യാറാക്കും.
ഇ.ഓട്ടോ പ്ളാന്റും ഓഫീസും മന്ത്രി സന്ദർശിച്ചു. അദ്ദേഹം ഇ - ഓട്ടോയിൽ യാത്ര നടത്തി.


Related Articles
Next Story
Videos
Share it