കെ റെയില്‍ പദ്ധതി; ഹെക്ടറിന് 9 കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാന വികസന പദ്ധതികളില്‍ പ്രധാനമായ കെ റെയില്‍ പദ്ധതി നടത്തിപ്പ് ദ്രുതഗതിയിലാക്കാനൊരുങ്ങി സര്‍്കകാര്‍. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കുമ്പോള്‍ ഹെക്ടറിന് 9 കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്ഥലമേറ്റെടുക്കാന്‍ മാത്രം 13,362 കോടി ചെലവാകും. ആകെ 1383 ഹെക്ടര്‍ ഭൂമി പദ്ധതിക്കായി വേണ്ടിവരുമെന്നും മന്ത്രി വിശദമാക്കി. പുനരധിവാസത്തിനുള്‍പ്പെടെയാണിത്. ഭൂമിയേറ്റെടുക്കലില്‍ 1,198 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. 9,314 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണം.
ആരാധനാലയങ്ങളെയും പാടങ്ങളെയും ബാദിക്കാത്ത തരത്തില്‍ പദ്ധതി നടത്താനാണ് ലക്ഷ്യം. പരിസ്ഥിതി ആഘാതപഠനം പൂര്‍ത്തിയാക്കി. തിരുവനന്തപുരം കേന്ദ്രമായ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ഡവലപ്പ്‌മെന്റ് സ്റ്റഡീസാണ് പഠനം നടത്തിയത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it