ഗള്‍ഫിലേക്കുള്ള കാര്‍ഗോ കയറ്റുമതിയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് നേട്ടം

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കാര്‍ഗോ കയറ്റുമതിയില്‍ സംസ്ഥാനത്തെ ഏക പൊതുമേഖല വിമാനത്താവളമായ കരിപ്പൂരിന് വന്‍കുതിപ്പ്. ജനുവരി,ഫെബ്രുവരി മാസങ്ങളിലായി കാര്‍ഗോ കയറ്റുമതിയിലാണ് മുന്നേറ്റം നടത്തിയത്. ജനുവരിയില്‍ മാത്രം കരിപ്പൂരില്‍ നിന്നും 1250 ടണ്‍ കാര്‍ഗോ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്.

കൊച്ചിയില്‍ നിന്ന് 1790 ടണ്ണും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 1052 ടണ്ണും കണ്ണൂരില്‍ നിന്ന് 301 ടണ്‍ ഭക്ഷ്യസാധനങ്ങളുമാണ് കയറ്റുമതി ചെയ്തത്.ഫെബ്രവരിവരിയില്‍ കരിപ്പൂരില്‍ നിന്ന് 1250 ടണ്‍ കാര്‍ഗോയാണ് കയറ്റി അയച്ചത്.

ഭക്ഷ്യ കയറ്റുമതി

തിരുവനന്തപുരം വിമാനത്താവളം 1104 ടണ്‍, കൊച്ചി 1790 ടണ്‍, കണ്ണൂര്‍ 298 ടണ്‍ ഭക്ഷ്യ സാധനങ്ങളുമാണ് കയറ്റി അയച്ചത്. പഴം,പച്ചക്കറികളടങ്ങിയ നാടന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ കരിപ്പൂരില്‍ നിന്നാണ് കയറ്റിമതി ചെയ്യുന്നവയില്‍ ഏറെയും.യു.ഇ.എ മേഖലയിലേക്കാണ് കരിപ്പൂരില്‍ നിന്ന് കൂടുതല്‍ കാര്‍ഗോ കയറ്റുമതി ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it