
കർണാടകയിൽ ബൈക്ക് ടാക്‌സികൾക്കുള്ള നിയന്ത്രണം നിലവില്‍ വന്നിരിക്കുകയാണ്. പ്രൈവറ്റ് രജിസ്ട്രേഷനുളള ഇരുചക്രവാഹനങ്ങള്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കാന്‍ പാടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബൈക്ക് ടാക്സികള്‍ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയത്. കൂടാതെ സുരക്ഷാ കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കര്‍ണാടക ഹൈക്കോടതിയാണ് ബൈക്ക് ടാക്സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം ബൈക്ക് ടാക്സികള്‍ക്കുളള നിരോധനം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായാണ് ജനങ്ങള്‍ പ്രതികരിക്കുന്നത്. സര്‍ക്കാര്‍ ആദ്യം കാര്‍ പൂളിംഗ് ആപ്പുകള്‍ നിര്‍ത്തലാക്കിയതായും ഇവര്‍ പറയുന്നു. പലരും ലാസ്റ്റ് മൈല്‍ കണക്ടിവിറ്റിക്കായി ബൈക്ക് ടാക്സികളെയാണ് ആശ്രയിച്ചിരുന്നത്. ഓട്ടോറിക്ഷകളേക്കാൾ നിരക്ക് ഏകദേശം 50 ശതമാനം കുറവാണ് എന്നുളളതും ബൈക്ക് ടാക്സികളെ ആശ്രയിക്കാനുളള കാരണമാണ്.
സംസ്ഥാന സര്‍ക്കാര്‍ ഈ മേഖലയ്ക്കായി ഒരു നിയന്ത്രണ ചട്ടക്കൂട് രൂപീകരിക്കുന്നതുവരെ നിരോധനം നിലനിൽക്കും. റാപ്പിഡോ, യുബർ, ഓല തുടങ്ങിയവ പ്രവർത്തനങ്ങൾ നിർത്തിവച്ചിട്ടുണ്ട്. റാപ്പിഡോ ആപ്പിൽ 'ബൈക്ക് പാഴ്‌സൽ' ഓപ്ഷൻ കാണിക്കുന്നുണ്ട്. എന്നാല്‍ ചില അഗ്രഗേറ്റര്‍മാര്‍ പ്രത്യേക മേഖലകളില്‍ പ്രവർത്തനം തുടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഏകദേശം ഒരു ലക്ഷത്തോളം ബൈക്ക് ടാക്സി ഡ്രൈവര്‍മാര്‍ സംസ്ഥാനത്തുളളതായാണ് കണക്കാക്കുന്നത്. വിദ്യാർത്ഥികളും ദിവസ വേതനക്കാരുമാണ് ഈ ജോലിയില്‍ ഏര്‍പ്പെടുന്നത്. കൊടും വെയിലും കനത്ത മഴയും സഹിച്ചാണ് ഇവര്‍ ജോലിയില്‍ ഏര്‍പ്പെടുന്നത്. കുടുംബ ചെലവ്, സ്കൂള്‍ ഫീസ്, ചികിത്സാ ചെലവ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പലരും ആശ്രയിക്കുന്നത് ഇതില്‍ നിന്നുളള വരുമാനത്തെയാണ്. ഒരു അധിക വരുമാനമായി അല്ല (additional income) മറിച്ച് അതിജീവന മാർഗമായാണ് പലരും ഈ ജോലിയെ ആശ്രയിക്കുന്നത്.
Karnataka enforces ban on bike taxis, drawing public backlash over affordability and last-mile connectivity.
Read DhanamOnline in English
Subscribe to Dhanam Magazine