ഒരു കോടിയോളം സീനിയേഴ്‌സ്! അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ കേരളത്തില്‍ നാലിലൊരാള്‍ സീനിയര്‍ സിറ്റിസണ്‍; ധനസ്ഥിതിയെ ബാധിച്ചേക്കും

2024-25 ബജറ്റ് അനുസരിച്ച് റവന്യൂ വരുമാനത്തിന്റെ 21 ശതമാനവും പെന്‍ഷന് വേണ്ടിയാണ് ചെലവാക്കിയതെന്നും പഠനം പറയുന്നു
indian elderly couple
canva
Published on

2031ലെത്തുമ്പോള്‍ കേരളത്തിലെ ജനസംഖ്യയുടെ 24 ശതമാനവും 60 വയസിന് മുകളിലുള്ളവര്‍ ആകുമെന്ന് പഠനം. നാലിലൊരു മലയാളിക്ക് 60 വയസിലേറെ പ്രായമുണ്ടാകുമെന്ന് സാരം. 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ അനുപാതം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്നും സംസ്ഥാന സര്‍ക്കാരിന് കീഴിലെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജേര്‍ണല്‍ കേരള ഇക്കോണമിയില്‍ ചൂണ്ടിക്കാട്ടുന്നു.

2017ലെ കണക്ക് അനുസരിച്ച് കേരളത്തിലെ ആകെ ജനസംഖ്യയുടെ 13 ശതമാനമായിരുന്നു 60 വയസിന് മുകളിലുള്ളവര്‍. 2011ലെ സെന്‍സസ് അനുസരിച്ച് ഇത് 12.6 ശതമാനമാണ്. അടുത്തിടെ സെന്‍സസ് കമ്മിഷണറേറ്റ് പുറത്തിറക്കിയ സാംപിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം റിപ്പോര്‍ട്ടില്‍ 14.4 ശതമാനം പേരും 60 തികഞ്ഞവരാണെന്നും പറയുന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ നാലിലൊരാള്‍ 60 വയസ് പിന്നിട്ടവരാകുമെന്ന് സങ്കാല ഫൗണ്ടേഷന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ 60 തികഞ്ഞവരുടെ എണ്ണം 24 ശതമാനമെത്തുമെന്നാണ് പുതിയ പഠനം. 18 ശതമാനവുമായി പഞ്ചാബും 17.5 ശതമാനവുമായി ബംഗാളും കേരളത്തിനൊപ്പമുണ്ട്.

പെന്‍ഷനുകള്‍ക്കായി സര്‍ക്കാര്‍ മാറ്റിവെക്കുന്ന തുക മുന്‍കാലങ്ങളില്‍ നിന്ന് വര്‍ധിക്കുന്നതായും പഠനം പറയുന്നു. 1990കളുടെ തുടക്കത്തില്‍ റവന്യൂ ചെലവിന്റെ 11 മുതല്‍ 13 ശതമാനം വരെയായിരുന്നു പെന്‍ഷന്‍ ചെലവുകള്‍ക്കായി സര്‍ക്കാര്‍ നീക്കിവെച്ചിരുന്നത്. നിലവില്‍ ഇത് 15-20 ശതമാനം വരെയായി. 2024-25 ബജറ്റ് അനുസരിച്ച് റവന്യൂ വരുമാനത്തിന്റെ 21 ശതമാനവും പെന്‍ഷന് വേണ്ടിയാണ് ചെലവാക്കിയതെന്നും പഠനം പറയുന്നു.

റിട്ടയര്‍ ആയാലും ബിസിനസ് ചെയ്യാം

വിവിധ മേഖലകളില്‍ പരിചയ സമ്പന്നരായ ആയിരക്കണക്കിന് പേരാണ് ഓരോ വര്‍ഷവും റിട്ടയര്‍ ചെയ്യുന്നത്. ഇവരുടെ പരിചയ സമ്പത്ത് ഉപയോഗിക്കാതെ പോകുന്നുവെന്ന ചിന്തയില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ ന്യൂ ഇന്നിംഗ്‌സ് പദ്ധതി തുടങ്ങിയത്. 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും സംരംഭകത്വത്തില്‍ താത്പര്യമുള്ളവര്‍ക്കും ഈ പദ്ധതിയില്‍ ചേരാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com