

സംസ്ഥാനത്തെ സംരംഭകരില്‍ നിന്ന് തിരഞ്ഞടുത്ത ഏഴു സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആറു കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ച് കേരള ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്ക് (KAN). കൊച്ചിയില്‍ നടന്ന ടൈകോണ്‍ കേരള സമാപനദിന സമ്മേളനത്തിലായിരുന്നു 2024-25 സാമ്പത്തിക വര്‍ഷത്തിലെ ഫണ്ടിംഗ് പ്രഖ്യാപിച്ചത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന 'ക്യാപിറ്റല്‍ കഫേ' പിച്ചിംഗ് സെഷനില്‍ പുതിയ സംരംഭങ്ങള്‍ക്ക് നൂതന ആശയങ്ങള്‍ അവതരിപ്പിച്ച് നിക്ഷേപം കണ്ടെത്തുന്നതിനുള്ള അവസരമൊരുക്കിയിരുന്നു. കേരള ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്ക് (KAN) പസിഡന്റ് രവീന്ദ്രനാഥ് കമ്മത്ത്, സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നെറ്റ് വര്‍ക്കിന്റെ ദൗത്യത്തെക്കുറിച്ച് വിശദമാക്കി.
എ.ഐ അധിഷ്ഠിത ഇവന്റ് മാനേജ്‌മെന്റ് ടെക്‌നോളജി പ്ലാറ്റ്‌ഫോമായ 'പ്രീമാജിക്', സ്ത്രീശുചിത്വത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കുന്ന ഉന്നത നിലവാരമുള്ള ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന ഡി2സി ബ്രാന്‍ഡായ 'ഫെമി സേഫ്', സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിലൂന്നിയ നൂട്രീഷന്‍ ബ്രാന്‍ഡ് 'ന്യൂട്രീസോ', റെഡി-ടു-കുക്ക് മീല്‍ സ്റ്റാര്‍ട്ടപ്പ് 'കുക്ക്ഡ്', ജീവനക്കാര്‍ക്കിടയിലെ ഉത്പാദനക്ഷമതയും കാര്യക്ഷമതയും വിശകലനം ചെയ്യുന്ന എഐ അധിഷ്ഠിത വര്‍ക്ക്‌ഫോഴ്‌സ് ഷെഡ്യൂളിങ്ങ് ടൂള്‍ ആയ 'നിമ്പിള്‍-അപ്', ബിസിനസുകള്‍ക്ക് വെയര്‍ഹൗസിംഗുള്‍പ്പെടെയുള്ള ലോജിസ്റ്റിക്‌സ് ആവശ്യങ്ങള്‍ ലളിതമാക്കുന്ന 'ക്വിക്ഷിഫ്റ്റ്', ഡ്രൈവറില്ലാ കാറുകള്‍ പുറത്തിറക്കിയ മലയാളി സ്റ്റാര്‍ട്ടപ്പ് 'റോഷ്.എഐ' എന്നിവരാണ് ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടത്.
2020ല്‍ ആരംഭിച്ചതു മുതല്‍ ഇന്ത്യയിലുടനീളമുള്ള 14 മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് കാന്‍ നിക്ഷേസഹായം നല്‍കിയത്. സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് പ്രാരംഭ ഘട്ട ഫണ്ടിംഗ് ഏറെ നിര്‍ണായകമാണ്. ഏഞ്ചല്‍ നിക്ഷേപകര്‍ കേവലം മൂലധനസഹായം മാത്രമല്ല നല്‍കുന്നത്, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അടുത്തഘട്ടത്തിലേക്ക് വളരാന്‍ ആവശ്യമായ വൈദഗ്ധ്യവും മാര്‍ഗനിര്‍ദേശവും ബന്ധങ്ങളും നല്‍കുന്നുവെന്നും കമ്മത്ത് കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine