ബജറ്റ് അവതരണം തുടങ്ങി

രണ്ടാം പിണറായി സര്‍ക്കാരിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണിത്.

പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിന് വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളായിരിക്കും ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ, ക്ഷേമ പദ്ധതികളും കൂടുതലായായുണ്ടായേക്കും.

ധനമന്ത്രിയുടെ കുടുംബവും നിയമസഭയിലെത്തിയിട്ടുണ്ട്.

പ്രധാന പ്രഖ്യാപനങ്ങൾ കാണാം :

  • ജിഎസ്ടി വരുമാനം കൂടി
  • സാമ്പത്തിക പ്രതിസന്ധി അവസാനിച്ചില്ല
  • സര്‍വകലാശാലകള്‍ക്ക് കിഫ്ബി വഴി 200 കോടി
  • വിലക്കയറ്റം തടയാന്‍ 2,000 കോടി
  • ലോക സമാധാന സമ്മേളനം -
  • പ്രഗത്ഭരെ സംഘടിപ്പിച്ച് ചര്‍ച്ചകളും സെമിനാറുകളും ഇതിനായി രണ്ട് കോടി രൂപ നീക്കിവെക്കും
  • എല്ലാ ജില്ലകളിലും സ്‌കില്‍ പാര്‍ക്ക്
  • ജില്ലാതല സ്‌കില്‍ പാര്‍ക്കുകള്‍ക്ക് 350 കോടി
  • 5 ജി ലീഡര്‍ഷിപ്പ് പാക്കേജ്
  • ഇതിനായി ഉന്നത തല കമ്മിറ്റി രൂപീകരിക്കും
  • ആദ്യം ഐടി ഇടനാഴികളില്‍
  • ലക്ഷ്യം 5ജി നെറ്റ്‌വര്‍ക്കില്‍ മുന്‍നിരയിലെത്തുക.
  • കണ്ണൂരിലും കൊല്ലത്തും ഐ ടി പാർക്കുകൾ
  • സര്‍ക്കാര്‍ വക ഇന്റേണ്‍ഷിപ്പ് പദ്ധതി
  • 20 കോടി രൂപ നീക്കിവെയ്ക്കും
  • ലക്ഷ്യം ഐടി/ഐടി ഇതര മേഖലയില്‍ മികച്ച അവസരം സൃഷ്ടിക്കല്‍
  • ആദ്യ ഘട്ടത്തില്‍ 5000 പേര്‍ക്ക് ഇന്റേണ്‍ഷിപ്പ്
  • വര്‍ക്ക് നിയര്‍ ഹോം
  • അടിസ്ഥാന സൗകര്യ വികസനത്തിനായി 50 കോടി
  • ഗ്രാമങ്ങളും ചെറുപട്ടണങ്ങളും കേന്ദ്രീകരിച്ച് സൗകര്യങ്ങള്‍ ഒരുക്കും


Related Articles
Next Story
Videos
Share it