സ്വകാര്യ ബസുകള്‍ക്ക് 50% ത്രൈമാസ നികുതി ഇളവ്, ട്രെയിലര്‍ വാഹനങ്ങളുടെ നികുതി നിരക്ക് ഏകീകരിച്ചു

വി ഡി സതീശന്റെ ആദ്യ ബജറ്റ്
സ്വകാര്യ ബസുകള്‍ക്ക് 50% ത്രൈമാസ നികുതി ഇളവ്, ട്രെയിലര്‍ വാഹനങ്ങളുടെ നികുതി നിരക്ക് ഏകീകരിച്ചു

മദ്യ നികുതി 150% വരെ

മദ്യത്തിന്റെ വീര്യമനുസരിച്ച് വില്‍പ്പന നികുതി ഏകീകരിക്കും

സ്വകാര്യ ബസുകള്‍ക്ക് 50% ത്രൈമാസ നികുതി ഇളവ്

ട്രെയിലര്‍ വാഹനങ്ങളുടെ നികുതി നിരക്ക് ഏകീകരിച്ചു

ജീവനക്കാരുടെ ഡി.എ, പെന്‍ഷന്‍കാരുടെ ഡി.ആര്‍ മുടങ്ങില്ല

മെഡിസെപ്പ് പരിഷ്‌കരിക്കും നിലവിലെ എന്‍.പി.എസ് പദ്ധതിയും പരിഷ്‌കരിക്കും

സാങ്കേതിക വിദ്യാഭ്യാസത്തിനായി ആകെ 232.11 കോടിരൂപ. അര്‍ഹമായ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും

2036 ലെ ഒളിമ്പിക്സിൽ മത്സരിക്കാൻ പ്രാപ്തിയുള്ള കായിക താരങ്ങളെ വാർത്തെടുക്കാൻ മിഷൻ 2036

ലോട്ടറി വകുപ്പില്‍ പുന:സംഘടന. സമ്മാന ഘടനയിലും മാറ്റം വരുത്തും

മലപ്പുറത്ത് കാന്‍സര്‍ സെന്റര്‍ 10 കോടി രൂപ നീക്കിവച്ചു

ജീവനക്കാരുടെ ഡിഎ മുടങ്ങില്ല. മെഡിസെപ്പ് പരിഷ്കരിക്കും

തൃത്താലയില്‍ കെ.ആര്‍. നാരായണന്‍ സിവില്‍ സര്‍വീസ് അക്കാഡമി

ദുര്‍ബല വിഭാഗത്തിന് കരുതല്‍ കമ്മീഷന്‍

കോഴിക്കോട് വിമാനത്താളത്തിലേക്ക് എലിവേറ്റഡ് ഹൈവേ- പഠനത്തിന് 1 കോടി രൂപ

കെഎഫ്‌സി മുഖ്യമന്ത്രി സംരംഭകത്വ വികസന പദ്ധതി

  • വായ്പാ തുക അഞ്ച് കോടിയാക്കി

  • 6% പലിശ നിരക്കില്‍ വായ്പ

  • 3% ശതമാനം സബ്‌സിഡി

  • പ്രായപരിധി 60 വയസായി ഉയര്‍ത്തി

മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന് 100 കോടി രൂപ, ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും, കാസര്‍കോട്, വയനാട്, മഞ്ചേരി, ഇടുക്കി മെഡിക്കല്‍ കോളേജുകള്‍ വികസിപ്പിക്കാന്‍ നടപടി, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജ്

പിബ്ല്യുഡിക്ക് 5952 കോടി വകയിരുത്തി

പുതിയ ജില്ല, താലൂക്ക് രൂപീകരണം പഠിക്കാന്‍ പ്രത്യേക കമ്മീഷന്‍

എസ്.സി/ എസ്.ടി പ്രത്യേക ഭവന പദ്ധതി

ഭൂമി ന്യായവില നിര്‍ണയത്തില്‍ സമഗ്ര പരിഷ്‌കരണം

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം തടയാന്‍ 'മകള്‍ക്കൊപ്പം' പദ്ധതി

സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില സമഗ്രമായി പുനഃപരിശോധിക്കും.

ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, തീരദേശപരിപാലത്തിനുമായി 559.39 കോടി രൂപ

ശബരിമല-ഗുരുവായൂര്‍-കൊട്ടിയൂര്‍-തിരുവല്ലം ക്ഷേത്രങ്ങളെ തിരുപ്പതി മോഡലില്‍ വികസിപ്പിക്കും

ദേശീയ തീര്‍ത്ഥാന കേന്ദ്രങ്ങളാക്കും

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1477.57 കോടി രൂപ, ഊർജ മേഖലയ്ക്ക് 1284.75 കോടി രൂപ.

ഫയല്‍ നീക്ക വേഗത്തിന് തട്ടുകള്‍ കുറച്ച് ഉദ്യോഗസ്ഥ പുനര്‍വിന്യാസം

സമാന മേഖലയിലെ ക്ഷേമനിധി ബോര്‍ഡുകള്‍ ലയിപ്പിക്കും

ന്യൂനപക്ഷ ക്ഷേമ വികസനത്തിന് 77.91 കോടി, മുന്നോക്ക ക്ഷേമത്തിന് 39 കോടി

കോളേജുകളില്‍ റാഗിങ് തടയാന്‍ സിദ്ധാര്‍ത്ഥന്‍ ആന്റി റാഗിംഗ് വെല്‍ഫെയര്‍ ആക്ട്

ആശുപത്രികളില്‍ ചികിത്‌സാ ചെലവ് കുറക്കാന്‍ പ്രത്യേക നടപടി വരും

ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളേജ്‌

നികുതി വെട്ടിപ്പ് തടയാന്‍ ടാക്‌സ് ഇന്റലിജന്‍സ് സെല്‍

കലാ സാംസ്കാരിക മേഖലക്ക് 203 കോടി. കായിക യുവജന മേഖലക്ക് 173 കോടി വകയിരുത്തി

ശാസ്ത്ര സ്ഥാപനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി 205 കോടി

മുസരീസ് ടൂറിസം പദ്ധതി വിപുലമാക്കും. 19 കോടി വകയിരുത്തി.

റോഡുകള്‍, പാലങ്ങള്‍ എന്നിവക്ക് 955 കോടി വകയിരുത്തി

പുതുതലമുറ സംരംഭകരുടെ ആശയം പ്രാവർത്തികമാക്കാൻ - ഇൻക്യുബേഷൻ - മൂലധന സഹായം ലഭ്യമാക്കും - 10 കോടി

കശുവണ്ടി സംസ്കരണ മേഖല പുനരുദ്ധാരണം - 56 കോടി

കശുവണ്ടി സംസ്കരണ മേഖല പുനരുദ്ധാരണം - 56 കോടി

കോഴിക്കോട് സൈബര്‍ പാര്‍ക്കിനെ വികസിപ്പിക്കും

വ്യവസായ, ധാതു മേഖലയ്ക്ക് 1558 കോടി

ഊര്‍ജ മേഖലക്കായി 1254 കോടി വകയിരുത്തി

മത്സ്യമേഖലയ്ക്ക് കൈത്താങ്ങ്

  • പട്ടയമില്ലാത്ത എല്ലാ തീരദേശവാസികള്‍ക്കും പട്ടയം മത്സബന്ധനത്തിന് പോകാന്‍ കഴിയാത്ത ദിവസങ്ങളില്‍ സര്‍ക്കാര്‍ വേതനം

  • മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ സബ്‌സിഡി 75 രൂപയാക്കി

വെള്ളപ്പൊക്ക നിയന്ത്രണം, തീരദേശ പരിപാലനം - 559 കോടി

സഹകരണ മേഖലക്കായി 114 കോടി. നിക്ഷേപ ഗ്യാരണ്ടി സ്കീമില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.

എൻഡോസൾഫാൻ ദുരിത ബാധിത കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കും

കാര്‍ഷിക സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം

വനിതകള്‍ക്ക് 'കൃഷി സഖി'

ഗ്രാമസഭയില്‍ ഇനി ഓണ്‍ലൈനായി പങ്കെടുക്കാം

ക്രമീകരണം ഒരുക്കുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍

തൊഴിലുറപ്പ് പദ്ധതിക്ക് ആദ്യ ഘട്ടമായി 1422 കോടി വകയിരുത്തി

ഏലം പട്ടയഭൂമിയിൽ നിലവിലുള്ള നിർമാണങ്ങൾ ക്രമവത്കരിക്കും

മനുഷ്യ - വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനുള്ള ആധുനിക സംവിധാനത്തിനായി 192 കോടി രൂപ

പരിസ്ഥിതി മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 22.02 കോടി.

  • മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി

  • മത്സ്യബന്ധന വകുപ്പിന് 133.44 കോടി വകയിരുത്തി.

  • മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന മണെണ്ണ സബ്സിഡി 75 രൂപയായി ഉയര്‍ത്തി.

1,534 കോടി കൃഷിക്കും അനുബന്ധ മേഖലക്കുമായി വകയിരുത്തി

ക്ഷീര വികസന മേഖലക്ക് 102.88 കോടി വകയിരുത്തി.

  • റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി

  • നാളികേരത്തിന് പുതിയ സംഭരണ കേന്ദ്രങ്ങള്‍

  • യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതി

1,534 കോടി കൃഷിക്കും അനുബന്ധ മേഖലക്കുമായി വകയിരുത്തി

പ്രതീക്ഷിത വരുമാനം ഇടിഞ്ഞതിനാൽ - പദ്ധതി അടങ്കൽ തുക പുതുക്കി നിശ്ചയിച്ചു - 30,730 കോടിയായി താഴ്ത്തി

സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി യില്‍ സൗജന്യ യാത്ര 600 കോടി വകയിരുത്തി.

മലയാളം എഐ സംരംഭം ആരംഭിക്കും - 10 കോടി

തിരുവനന്തപുരം, കോഴിക്കോട് - ലൈറ്റ് മെട്രോ - നടപ്പാക്കും - പ്രാരംഭ പ്രവർത്തനങ്ങൾക്ക് ₹20 കോടി

കേരളത്തിന്റെ ഭാവി വികസനത്തിന് പ്രവാസി നിക്ഷേപം ഉറപ്പാക്കുന്നതിനായി - കേരള പ്രവാസി ഇൻവെ​സ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് രൂപീകരിക്കും

വിനാശകരമായ പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 15 കോടി വകയിരുത്തി

ഇന്ദിര​ ​ഗ്യാരന്റി 3

ഉമ്മൻചാണ്ടി ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി - എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പദ്ധതി - പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 കോടി

  • കേരള സില്‍വര്‍ ഇക്കണോമി

  • വയോജനക്ഷേമത്തിന് കെയര്‍ ഗിവേഴ്‌സ് പദ്ധതി

  • വയോജന വകുപ്പിന് 10 കോടി

എംടി വാസുദേവന്‍ നായര്‍ ഡിജിറ്റല്‍ പാര്‍ക്ക് കോഴിക്കോട്, ₹50 കോടി വകയിരുത്തി.

ചിത്രന​ഗരം കൊച്ചിയിൽ സ്ഥാപിക്കും

യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി തിരുവനന്തപുരത്തും കോഴിക്കോടും സ്ഥാപിക്കും

കേരള അര്‍ബന്‍ ഗ്രോത്ത് മിഷന്‍ സമഗ്ര പദ്ധതിക്ക് 100 കോടി വകയിരുത്തി. നഗര ഗതാഗതം മെച്ചപ്പെടുത്തും.

കായിക കേരളത്തിനായി ഫുട്ബോള്‍ സ്റ്റേഡിയം മലബാറില്‍. 50 കോടി വകയിരുത്തി.

ന​ഗരങ്ങളുടെ വികസനം - കേരള അർബൻ ​ഗ്രോത്ത് മിഷൻ - 100 കോടി

ഉയർന്ന അക്കാദമിക് നേട്ടത്തിനായി കേരള നോളജ് വാലി സ്ഥാപിക്കും - 100 കോടി

പമ്പ്ഡ് ഹൈഡ്രോ പ്രോജക്ടുകള്‍ക്ക് പ്രോത്സാഹനം. വന്‍കിട ബാറ്ററി എനര്‍ജി സംവിധാനം. ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതികള്‍ക്കായി 100 കോടി വകയിരുത്തി.

ഭൂനിയമങ്ങളിലെ പരിഷ്കരണം. സമഗ്രമായ ലാന്‍ഡ് മാനേജ്മെന്റ് നയം സര്‍ക്കാര്‍ നടപ്പാക്കും. വലിയ പദ്ധതികള്‍ക്കായി ലാന്‍ഡ് പൂളിംഗ് നയം രൂപീകരിക്കും.

സ്പേസ് ഇക്കോണമി- സാറ്റ്ലൈറ്റ് ടെക്നോളജി ​ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കും, സ്വകാര്യ സാറ്റ്ലൈറ്റ് നി‌ർമാണ വിക്ഷേപണം പ്രോത്സാഹിപ്പിക്കും, ഭൂമി ലഭ്യമാക്കും - 5 കോടി

കേരള സില്‍വര്‍ ഇക്കോണമി. വയോജന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി വകയിരുത്തി.

ഗ്ലോബൽ ജോബ് വാച്ച് ടവർ - ഭാവിയിലേക്ക് ആവശ്യമായ വിദ്യാഭ്യാസ നൈപുണി വികസന പദ്ധതി

വണ്‍ കേരള കരുതല്‍ മിഷന്‍. അര്‍ഹരായ രോഗികള്‍ക്ക് സഹായം

വയനാട് ട്രൈബല്‍ യൂണിവേഴ്സിറ്റി സുപ്രധാനമായ സംരംഭം സ്ഥാപിക്കാന്‍ 5 കോടി വകയിരുത്തി.

പുതുയു​ഗ കേരളത്തിനായി ഇൻവെ​സ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ രൂപീകരിക്കും; മുഖ്യമന്ത്രി അധ്യക്ഷനും വ്യവസായ മന്ത്രി ഉപാധ്യക്ഷനുമാകും

ദക്ഷിണ കേരള സാമ്പത്തിക ഇടനാഴി വരുന്നൂ

ധാതു ഇടനാഴിക്ക് 100 കോടി സാമ്പത്തിക ഇടനാഴിക്ക് 50 കോടി

കേരള നോളജ് വാലി. ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യ സ്ഥാനമാക്കും. വിദ്യാഭ്യാസത്തിനായി പുറത്ത് പോകുന്ന പതിവിന് തടയിടും.

  • കൊച്ചിൻ എയർപോർട്ടിന് അനുബന്ധിച്ച് അന്താരാഷ്ട്ര ​ഗ്ലോബൽ കൺവെൻഷൻ സെന്റർ ആരംഭിക്കും.

  • വിമാനത്താവള വികസനത്തിന് 200 കോടി

  • നാലു രാജ്യാന്തര വിമാനത്താവളങ്ങളെ ബന്ധിപ്പിക്കും

ഗ്ലോബല്‍ വാച്ച് ടവര്‍ സ്ഥാപിക്കും. പുതിയ തൊഴില്‍ പ്രവണതകള്‍ നൈപുണ്യ വികസനത്തിന് മുന്‍തൂക്കം നല്‍കും.

കേരള എം.എസ്.എം.ഇ ഗ്രോത്ത് സ്കീം. 10,000 എസ്.എം.ഇകള്‍ തുടങ്ങുന്നതിന് സഹായം.

റെയർ എർത്ത് & ക്രിട്ടിക്കൽ മിനറൽ കോറിഡോറിന് 100 കോടി

ആലപ്പുഴയെ ഇന്ത്യയുടെ ബ്ലൂ ഇക്കോണമി തലസ്ഥാനമായി മാറ്റും

ദക്ഷിണ കേരള സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു.സാമ്പത്തിക ഇടനാഴിക്ക് 100 കോടി. 3 ജില്ലകളെ ചേര്‍ത്തായിരിക്കും ഇടനാഴി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ഉൾപ്പെടുത്തി

പോർട്ട് സിറ്റി ഉൾപ്പെടുന്ന മിഷൻ സമുദ്രയ്ക്ക് 400 കോടി

തുറമുഖങ്ങളെ ബന്ധിപ്പിക്കും. തുറമുഖ റെയില്‍ യാഥാര്‍ത്ഥ്യമാക്കും.

സ്വകാര്യ പങ്കാളിത്തത്തോടെ സമുദ്ര അധിഷ്ഠിത വ്യവസായ വളർച്ചയ്ക്കായി കേരള മാരിടൈം പോളിസി രൂപീകരിക്കും

കേരളത്തിന്റെ നികുതി വരുമാനം കുറഞ്ഞു. സംസ്ഥാനത്തിന് ആകെ 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യത.

​ഗ്രീൻ ബങ്കറിം​ഗ് സാധ്യമാക്കുന്ന ഇന്ത്യയിലെ ആ​ദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയർത്തും

നടപ്പ് സാമ്പത്തിക വർഷം സർക്കാരിന് കൊടുത്ത് തീർക്കേണ്ട ബാധ്യത 87,012 കോടി രൂപയെന്ന് മുഖ്യമന്ത്രി

വി ഡി സതീശന്റെ ആദ്യ ബജറ്റ്

പുതുയുഗം സൃഷ്ടിക്കും

സാമൂഹിക അവസ്ഥ സ്ഥംഭനത്തില്‍

പുതുയുഗ കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം 

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com