Begin typing your search above and press return to search.
കേരളത്തിലും നാളെ മുതല്‍ കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍; നാല് ജില്ലകളില്‍ തയ്യാറെടുപ്പ്
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കേരളത്തിലും കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ നടത്താനൊരുങ്ങുന്നു. ഉടന്‍ തന്നെ നാല് ജില്ലകളില്‍ നടത്താന്‍ ആണ് തീരുമാനം. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലായിരിക്കും ശനിയാഴ്ച ഡ്രൈ റണ്‍ നടത്തുക. ഇതിനായി തയ്യാറെടുപ്പുകള്‍ നടക്കുകയാണ്.
നേരത്തെ നാല് സംസ്ഥാനങ്ങളില്‍ രണ്ട് ദിവസത്തെ ഡ്രൈ റണ്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു. ആന്ധ്ര പ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്‌കോട്ട്, ഗാന്ധി നഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗര്‍ (നവന്‍ഷഹര്‍), അസമിലെ സോണിത്പുര്‍, നല്‍ബാരി എന്നീ ജില്ലകളിലാണ് രണ്ട് ദിവസത്തെ ഡ്രൈ റണ്‍ നടത്തിയത്. ഡിസംബര്‍ 30 ന് പുറത്തു വന്ന തീരുമാനപ്രകാരം രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലേക്കും ഡ്രൈ റണ്‍ വ്യാപിപ്പിക്കും.
സാങ്കേതികതയുടെ സഹായത്തോടെ കോവിഡ് വാക്‌സിന്‍ വിതരണ സംവിധാനം സജ്ജമാക്കല്‍, വിവരങ്ങള്‍ അപ്ലോഡ് ചെയ്യല്‍, ജില്ലകളില്‍ വാക്‌സിനുകള്‍ സ്വീകരിക്കുന്നതും വാക്‌സിനേഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വാക്‌സിനേഷന്‍ ടീമിനെ വിന്യസിക്കല്‍, സെഷന്‍ സൈറ്റില്‍ സാധനങ്ങള്‍ എത്തിക്കല്‍, വാക്‌സിനേഷന്‍ നടത്തുന്നതിന്റെ മോക്ക് ഡ്രില്‍, ബ്ലോക്ക്-ജില്ല-സംസ്ഥാന തല യോഗങ്ങളിലെ റിപ്പോര്‍ട്ടിംഗ്, അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണില്‍ ഉള്‍പ്പെടുന്നു.
കേരളത്തില്‍ തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും നിശ്ചയിച്ചിട്ടുള്ള മറ്റ് ജില്ലകളില്‍ ഓരോ ആശുപത്രികളിലും ആയിരിക്കും ഡ്രൈ റണ്‍ നടക്കുക.
Next Story
Videos