മലയാളി നഴ്സുമാര്‍ പറക്കുന്നു; ഗള്‍ഫിനു പുറമേ വടക്കന്‍ ആഫ്രിക്കയിലേക്കും

മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (MENA) മേഖലയിലേക്ക് പ്രത്യേകിച്ച് യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ ഹെല്‍ത്ത്കെയര്‍ ടാലന്റ് മൈഗ്രേഷനില്‍ കേരളം മുന്നിലെന്ന റിപ്പോര്‍ട്ട്. ബ്ലൂ കോളര്‍ വര്‍ക്കര്‍ പ്ലാറ്റ്ഫോമായ ഹണ്ടറില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 2023ല്‍ യു.എ.ഇയില്‍ ഇത്തരം ജോലിക്കരുടെ ആവശ്യകത 3.3 മടങ്ങ് വര്‍ധിച്ചു.

ഈ മേഖലയിലേക്ക് കുടിയേറുന്ന നഴ്സുമാര്‍, ഡോക്ടര്‍മാര്‍, ലബോറട്ടറി ടെക്നീഷ്യന്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള ആരോഗ്യ സംരക്ഷണ വിദഗ്ധരില്‍ കൂടുതല്‍ പേരും കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. പ്രത്യേകിച്ചും കേരളത്തില്‍ നിന്ന് യു.എ.ഇയിലേക്കുള്ള കുടിയേറ്റമാണ് ഏറ്റവും കൂടുതലെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.

യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവയാണ് തൊഴില്‍ അവസരങ്ങള്‍ തേടുന്ന ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകള്‍ക്ക് ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനങ്ങള്‍. ഇവിടങ്ങളിലെ റസിഡന്‍സി വീസകള്‍, സാമ്പത്തിക ആനുകൂല്യങ്ങള്‍, അത്യാധുനിക ഹെല്‍ത്ത് കെയര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയവയാണ് ഇവരെ ആകര്‍ഷിക്കുന്നത്.

ഡിപ്ലോമയുള്ള ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകള്‍ മുതല്‍ നഴ്സിംഗ്, മെഡിസിന്‍ എന്നിവയില്‍ ഉയര്‍ന്ന ബിരുദമുള്ളവര്‍ക്ക് വരെ ഇവിടങ്ങളില്‍ ഉയര്‍ന്ന ഡിമാന്‍ഡാണുള്ളത്. പുരുഷ നഴ്സുമാരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധനയുണ്ടാകുന്നതായും ഹണ്ടര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Related Articles
Next Story
Videos
Share it