കൂടുതല്‍ സൈന്യം കേരളത്തിലേക്ക്; പരമാവധി ശേഷി പിന്നിട്ട് മുല്ലപ്പെരിയാര്‍

കൂടുതല്‍ സൈന്യം കേരളത്തിലേക്ക്; പരമാവധി ശേഷി പിന്നിട്ട് മുല്ലപ്പെരിയാര്‍
Published on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താന്‍ സംസ്ഥാനത്തേക്ക് കൂടുതല്‍ സൈന്യം എത്തുന്നു. മരണസംഖ്യ 73 ആയി.

വായുസേനയുടെ ഒരു സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.

നാവിക സേന 21 പേരുടെ ടീം രൂപീകരിച്ചു. നാവിക, കരസേനകളും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. കൂടുതല്‍ NDRF ടീമംഗങ്ങളേയും കേരളത്തിലേയ്ക്ക് അയക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

30 പേരുടെ മിലിട്ടറി എന്‍ജിനിയറിങ് ടാസ്‌ക് ഫോഴ്‌സ് കോഴിക്കോടെത്തി. രണ്ടു ഗ്രൂപ്പ് ഫോഴ്‌സ് തിരുവനന്തപുരത്തെത്തി. പുണെയില്‍നിന്നാണ് ഇവരെത്തിയത്. ഭോപ്പാലില്‍നിന്നുള്ള മറ്റൊരു സംഘം തിരുവനന്തപുരത്ത് ഉച്ചയ്‌ക്കെത്തും. ഓരോ ഗ്രൂപ്പിലും 50 പേര്‍ വീതമാകും ഉള്ളത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി ശേഷിയും (142 അടി) പിന്നിട്ട് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ ജലം പുറത്തേക്കു വിടുന്നതിനാല്‍ ഇടുക്കിയിലെ ജലനിരപ്പും ഉയരുകയാണ്. സെക്കന്‍ഡില്‍ 15,00,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്കുവിടുന്നത്.

ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് ആകെയുള്ള 39 ഡാമുകളില്‍ 35 എണ്ണവും ഒരുമിച്ച് തുറക്കേണ്ടിവന്നത്. 14 ജില്ലകളിലും റെഡ് അലെര്‍ട് നല്‍കിയിട്ടുണ്ട്. അതേസമയം കൊച്ചി എയര്‍പോര്‍ട് ശനിയാഴ്ച 2 pm വരെ അടച്ചിരിക്കുകയാണ്. റെയില്‍ ഗതാഗതം നിര്‍ത്തിവച്ചു. റോഡ് ഗതാഗതം പലയിടങ്ങളിലും സാധ്യമല്ല. മിക്ക സ്ഥലങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com