
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് വീഴ്ച. ഇതിന്റെ ചുവട് പിടിച്ച് സംസ്ഥാനത്തും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 55 രൂപ കുറഞ്ഞ് 9,210 രൂപയിലാണ് ഇന്നത്തെ വ്യാപാരം. പവന് 440 രൂപ കുറഞ്ഞ് 73,680 രൂപയിലുമെത്തി. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 7,555 രൂപയായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 118 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
പശ്ചിമേഷ്യയിലെ രണ്ട് വലിയ സൈനിക ശക്തികളുടെ പോര്‍ വിളി രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇറാന്റെ ഉന്നത നേതാക്കളെ ഇതുവരെയും ലക്ഷ്യമിട്ടിട്ടില്ലെന്നും സ്ഥിതിഗതികള്‍ ഇങ്ങനെ തുടര്‍ന്നാല്‍ സൈന്യം അതിന് മുതിരുമെന്നും കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. അതിനിടെ ഇറാനിലെ ആണവകേന്ദ്രത്തില്‍ ഇസ്രയേല്‍ സൈന്യം ബോംബിട്ടു. ഇതിന് പിന്നാലെ ഇസ്രയേലിലെ ആശുപത്രി ലക്ഷ്യമിട്ട് ഇറാനും ആക്രമണം നടത്തി. വരുന്ന ദിവസങ്ങളില്‍ ഇസ്രയേലിനെതിരെ ആക്രമണം കടുപ്പിക്കുമെന്നാണ് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ പ്രസ്താവന. അതിനിടെ സംഘര്‍ഷത്തില്‍ അമേരിക്കന്‍ ഇടപെടലുണ്ടാകുമെന്ന അഭ്യൂഹങ്ങളും ശക്തമായി. വിഷയത്തില്‍ അമേരിക്കന്‍ ഇടപെടല്‍ സംബന്ധിച്ച് രണ്ടാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നത്. ആണവ കരാര്‍ സംബന്ധിച്ച് ഇന്ന് ഇറാനും യൂറോപ്യന്‍ മന്ത്രിമാരുമായി ചര്‍ച്ചയും നടക്കുന്നുണ്ട്.
നാലാം തവണയും യു.എസ് ഫെഡ് നിരക്കുകള്‍ നിലനിറുത്തിയ തീരുമാനവും സ്വര്‍ണ വിലയെ കാര്യമായി ഉയര്‍ത്തേണ്ടതാണ്. ട്രംപിന്റെ താരിഫ് നയങ്ങള്‍ മൂല്യം രാജ്യത്തെ പണപ്പെരുപ്പം ഉയരുമെന്ന് കഴിഞ്ഞ ദിവസം ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഡോളര്‍ സൂചിക 0.40 ശതമാനത്തോളം കഴിഞ്ഞ ദിവസം താഴ്ന്നു. ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങള്‍ രൂക്ഷമായി വഷളാണെങ്കിലും പണപ്പെരുപ്പം വര്‍ധിക്കുമെന്ന പ്രവചനമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്.
ഇതോടെ സുരക്ഷിത നിക്ഷേപ മാര്‍ഗമെന്ന സ്വര്‍ണത്തിന്റെ പദവിയില്‍ വിള്ളലേറ്റെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പശ്ചിമേഷ്യയിലെ സംഘര്‍ഷം വഷളായാല്‍ മാത്രമേ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ കാര്യമായ കുതിച്ചുചാട്ടത്തിന് സാധ്യതയുള്ളൂ. നിക്ഷേപകര്‍ വെള്ളി, പ്ലാറ്റിനം പോലുള്ള നിക്ഷേപത്തിലേക്ക് തിരിയാനുള്ള സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 79,738 രൂപയെങ്കിലും വേണം. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,680 രൂപയാണെങ്കിലും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ക്കുമ്പോള്‍ ഇത്രയുമാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയിലും മാറ്റമുണ്ടാകുമെന്ന് മറക്കരുത്.
On June 20 2025, Kerala gold rates fell modestly: 22K at ₹9,210/ g and 24K at ₹10,048/ g, with per‑gram and pavan prices slightly lower from yesterday.
Read DhanamOnline in English
Subscribe to Dhanam Magazine