നാല് മണിക്കൂറിനിടെ സ്വര്‍ണത്തിന് ഡബിള്‍ ഷോക്ക്; അന്താരാഷ്ട്ര സമ്മര്‍ദം മലയാളിക്ക് ഗുണകരമോ?

സ്വര്‍ണത്തിന് കുതിക്കാന്‍ അനുകൂലമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്. എന്നാല്‍, കേന്ദ്രബാങ്കുകളുടെ നിലപാടുകളാണ് വിലയെ സ്വാധീനിക്കുന്നത്
നാല് മണിക്കൂറിനിടെ സ്വര്‍ണത്തിന് ഡബിള്‍ ഷോക്ക്; അന്താരാഷ്ട്ര സമ്മര്‍ദം മലയാളിക്ക് ഗുണകരമോ?
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് രാവിലെയും ഉച്ചയ്ക്കുശേഷവും വിലയിടിവ്. രാവിലെ നേരിയതോതില്‍ വില താഴ്ന്നപ്പോള്‍ ഉച്ചയ്ക്കുശേഷം വ്യാപ്തി വര്‍ധിച്ചു. രാവിലെ ഗ്രാമിന് 15 രൂപ കുറഞ്ഞ് 14,270 രൂപയിലായിരുന്നു വില. വൈകുന്നേരം ഗ്രാമില്‍ 100 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഗ്രാം വില നിലവില്‍ 14,170 രൂപയിലാണ്. പവന് 800 രൂപ താഴ്ന്ന് 1,13,360 രൂപയുമായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 80 രൂപ താഴ്ന്ന് 11,645 രൂപയിലെത്തി. പവന്‍ വില 93,160 രൂപയാണ്. 14 കാരറ്റിന്റെ വില ഗ്രാമില്‍ 65 രൂപയുടെ കുറവോടെ 9,065 രൂപയും പവന് 72,520 രൂപയുമായി.

ആഗോള വിപണിയിലും വില താഴേക്ക്

സ്വര്‍ണത്തിന് കുതിക്കാന്‍ അനുകൂലമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്. എന്നാല്‍, കേന്ദ്രബാങ്കുകളുടെ നിലപാടുകളാണ് വിലയെ സ്വാധീനിക്കുന്നത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുമ്പോഴും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് പൂര്‍ണമായി തിരിയാന്‍ നിക്ഷേപകര്‍ മടിക്കുന്നു.

പ്രമുഖ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന സൂചനകളാണ് നല്കുന്നത്. വരും ദിവസങ്ങളില്‍ കേന്ദ്ര ബാങ്കുകള്‍ എടുക്കുന്ന തീരുമാനങ്ങള്‍ സ്വര്‍ണത്തെ സ്വാധീനിക്കും.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിനും വെള്ളിക്കും ഇന്ന് സമ്മര്‍ദം നേരിട്ടു. സ്വര്‍ണം ഔണ്‍സിന് 4,413 ഡോളറിലാണ് വ്യാപാരം ആരംഭിച്ചത്. മുന്‍ ക്ലോസിംഗ് 4,424.90 ഡോളറായിരുന്നു. പിന്നീട് 28.10 ഡോളര്‍ താഴ്ന്ന് 4,396.80 ഡോളറിലെത്തി.

സ്വര്‍ണവില ചാഞ്ചാട്ടത്തോടെ നീങ്ങാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. യുഎസ് ഡോളറിന്റെയും ട്രഷറി ബോണ്ട് യീല്‍ഡിന്റെയും നീക്കങ്ങള്‍, പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ, ക്രൂഡ് ഓയില്‍ വിലയിലെ മാറ്റങ്ങള്‍ എന്നിവയാണ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടുത്ത നീക്കത്തിന് നിര്‍ണായകമാകുക.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,22,550 രൂപയ്ക്കു മുകളിലാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com