സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; വില കുത്തനെ താഴേക്ക്, 4 ദിവസത്തിനിടെ കുറഞ്ഞത് ₹2,960, ഇനിയും ഇടിയുമോ?

പലിശ നല്‍കാത്ത നിക്ഷേപമാണ് സ്വര്‍ണം. അതിനാല്‍ ബോണ്ടുകളില്‍നിന്ന് മികച്ച ആദായം ലഭിക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയും
സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; വില കുത്തനെ താഴേക്ക്, 4 ദിവസത്തിനിടെ കുറഞ്ഞത് ₹2,960, ഇനിയും ഇടിയുമോ?
Published on: 

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാംദിനവും ഇടിവ്. ഇന്ന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 13,015 രൂപയായി. പവനില്‍ കുറഞ്ഞത് 520 രൂപയാണ്. ഇന്നത്തെ വില 1,04,120 രൂപ. ഇന്നലെ രാവിലെയും വൈകുന്നേരവുമായി രണ്ട് തവണ സ്വര്‍ണവില ഇടിഞ്ഞിരുന്നു. ആഗോളതലത്തിലെ പ്രവണത തന്നെയാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 55 രൂപ താഴ്ന്ന് 10,650 രൂപയായി. 14 കാരറ്റിന് ഗ്രാം വില 8,330 രൂപയാണ്. വെള്ളി വില 200 രൂപയിലേക്ക് കൂപ്പുകുത്തി.

ഒക്ടോബറില്‍ മാത്രം രാജ്യാന്തര സ്വര്‍ണവില ഏകദേശം 6.87% കുറഞ്ഞിരുന്നു. ക്രൂഡ് ഓയില്‍ വിലവര്‍ധന, പണപ്പെരുപ്പ സമ്മര്‍ദം, അമേരിക്കയിലെ പലിശനിരക്ക് സംബന്ധിച്ച ആശങ്കകള്‍, ബോണ്ട് നിക്ഷേപങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന യഥാര്‍ഥ ആദായം എന്നിവയാണ് സ്വര്‍ണവിലയെ ബാധിച്ചത്.

പലിശ നല്‍കാത്ത നിക്ഷേപമാണ് സ്വര്‍ണം. അതിനാല്‍ ബോണ്ടുകളില്‍നിന്ന് മികച്ച ആദായം ലഭിക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയും. ഡോളര്‍ ശക്തിപ്പെടുന്നതും സ്വര്‍ണവിലയില്‍ സമ്മര്‍ദമുണ്ടാക്കും. ഹ്രസ്വകാലത്ത് സ്വര്‍ണവിലയുടെ ദിശ നിര്‍ണയിക്കുക അമേരിക്കയിലെ പണപ്പെരുപ്പം, ഫെഡറല്‍ റിസര്‍വിന്റെ പലിശനയങ്ങള്‍, ഡോളറിന്റെ മൂല്യം, ബോണ്ട് ആദായം തുടങ്ങിയ ഘടകങ്ങളായിരിക്കുമെന്നാണ് വിപണിയുടെ വിലയിരുത്തല്‍.

ഒരു പവന് എത്ര കൊടുക്കണം?

വിപണി വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ചുമത്തുന്ന മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിനുമേല്‍ 18 ശതമാനം ജി.എസ്.ടി എന്നിവയും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം നിലവില്‍ വാങ്ങുന്നതിന് 1,12,861 രൂപയെങ്കിലും ചെലവിടേണ്ടിവരും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈനിലെ മാറ്റത്തിനനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം ഉണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കുമെന്നത് ഓര്‍ക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```