
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 8,775 രൂപയിലാണ് ഇന്നത്തെ വ്യാപാരം. പവന് 160 രൂപ വര്‍ധിച്ച് 70,200 രൂപയിലെത്തി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,200 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 15 രൂപ വര്‍ധിച്ചു. വെള്ളി ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 107 രൂപയിലെത്തി.
യു.എസ് ചൈന വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നില്ലെന്ന റിപ്പോര്‍ട്ടുകളും യു.എസ് ഡോളര്‍ വിനിമയ നിരക്ക് ഇടിയുന്നതും ആഗോള വിപണിയില്‍ സ്വര്‍ണ വിലയെ ഉയര്‍ത്തിയെന്നാണ് വിലയിരുത്തല്‍. ചൈനയുമായുള്ള വ്യാപാര തര്‍ക്കത്തില്‍ ട്രംപിന്റെ നിലപാട് മാറ്റവും വരാനിരിക്കുന്ന ഫെഡ് യോഗവും സ്വര്‍ണവിലയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. തീരുവ തര്‍ക്കത്തില്‍ സമവായം നീളുന്നതോടെ സുരക്ഷിത നിക്ഷേപ മാര്‍ഗമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് മാറുകയാണ്. ഒരുപക്ഷേ യു.എസ്-ചൈന ചര്‍ച്ചയില്‍ സമവായം കണ്ടെത്താനായാല്‍ വില വീണ്ടും കുറയുമെന്നും നിരീക്ഷകര്‍ പറയുന്നു.
ഇന്ന് നിലവില്‍ 3,258.13 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഏപ്രിലില്‍ ഔണ്‍സിന് 3,500 ഡോളര്‍ എന്ന റെക്കോര്‍ഡ് വിലയിലെത്തിയ ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില താഴോട്ടാണ്. കഴിഞ്ഞ കൊല്ലം ഔണ്‍സിന് 2,500 ഡോളര്‍ എന്ന വിലയില്‍ നിന്നായിരുന്നു സ്വര്‍ണക്കുതിപ്പ്. ട്രംപ് ഉയര്‍ത്തി വിട്ട തീരുവ യുദ്ധമാണ് വിലയെ റെക്കോഡിലെത്തിച്ചത്. ചൈന അടക്കമുള്ള രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതും മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയുമൊക്കെ വില കൂടാന്‍ കാരണമായി.
ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 70,200 രൂപയാണെങ്കിലും ആഭരണ രൂപത്തില്‍ ഇതേ തൂക്കത്തില്‍ സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കണം. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 75,971 രൂപയെങ്കിലും വേണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും സ്വര്‍ണ വിലയിലും വ്യത്യാസമുണ്ടാകുമെന്ന് കൂടി മറക്കരുത്.
Read DhanamOnline in English
Subscribe to Dhanam Magazine