സ്വര്‍ണവില വീണ്ടും താഴേക്ക്; ഒരു പവന്‍ ആഭരണം വാങ്ങാന്‍ എത്ര കൊടുക്കണം?

ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പലിശനിരക്കുകള്‍ കൂടുതല്‍ കാലം ഉയര്‍ന്ന നിലയില്‍ തുടരുമെന്ന പ്രതീക്ഷയാണ് വിലയെ സമ്മര്‍ദത്തിലാക്കുന്നത്
kerala gold jewellery latest rates
പ്രതീകാത്മക ചിത്രംImage Source: Canva
Published on: 

തുടര്‍ച്ചയായ രണ്ടാംദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് ഗ്രാമിന് 60 രൂപയും പവനില്‍ 480 രൂപയും താഴ്ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 13,710 രൂപയാണ്. പവന്‍ വില 1,09,680 രൂപയും.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,265 രൂപയായി. പവന് 90,120 രൂപയും. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 8,775 രൂപയാണ്. പവന് 70,200 രൂപയും. വെള്ളിവില 235 രൂപയില്‍ തുടരുന്നു.

രാജ്യാന്തര വിപണിയില്‍ ഈ വര്‍ഷം സ്വര്‍ണവില ഇടിഞ്ഞെങ്കിലും അടുത്ത 12 മാസത്തിനുള്ളില്‍ തിരിച്ചുകയറ്റമുണ്ടാകുമെന്ന വിപണിയുടെ വിലയിരുത്തല്‍. 2025ല്‍ സ്വര്‍ണവില 64% ഉയര്‍ന്നിരുന്നു. 1979നുശേഷമുള്ള ഏറ്റവും വലിയ വാര്‍ഷിക മുന്നേറ്റമായിരുന്നു അത്.

2026 ജനുവരിയില്‍ ഔണ്‍സിന് 5,595 ഡോളറെന്ന റെക്കോഡും രേഖപ്പെടുത്തി. എന്നാല്‍ ഈ വര്‍ഷം ഇതുവരെ സ്വര്‍ണം 3% നഷ്ടത്തിലാണ്. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പലിശനിരക്കുകള്‍ കൂടുതല്‍ കാലം ഉയര്‍ന്ന നിലയില്‍ തുടരുമെന്ന പ്രതീക്ഷയാണ് വിലയെ സമ്മര്‍ദത്തിലാക്കുന്നത്.

ഇന്ന് ഒരു പവന്‍ വാങ്ങാന്‍ എത്ര കൊടുക്കണം?

ഇന്നത്തെ സ്വര്‍ണത്തിന്റെ വിപണി വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുന്നത്.

ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 1,18,030 രൂപയെങ്കിലും ആകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com