സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല; പവന് ₹1,09,680, ആഭരണം വാങ്ങാന്‍ എത്ര ചെലവാകും?

ആഗോള സ്വര്‍ണവില സമ്മര്‍ദത്തിലായതോടെ വിലയിടിവ് വാങ്ങാനുള്ള അവസരമാണോ എന്ന ചോദ്യം നിക്ഷേപകര്‍ക്കിടയില്‍ ഉയരുന്നു
സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല; പവന് ₹1,09,680, ആഭരണം വാങ്ങാന്‍ എത്ര ചെലവാകും?
Published on: 

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 13,710 രൂപയും പവന് 1,09,680 രൂപയുമാണ് ഇന്നത്തെ നിരക്ക്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 11,265 രൂപയാണ്. പവന് 90,120 രൂപയും. ഒന്‍പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,660 രൂപയ്ക്ക് ലഭിക്കും. വെള്ളിക്ക് 235 രൂപയും.

ആഗോള സ്വര്‍ണവില സമ്മര്‍ദത്തിലായതോടെ വിലയിടിവ് വാങ്ങാനുള്ള അവസരമാണോ എന്ന ചോദ്യം നിക്ഷേപകര്‍ക്കിടയില്‍ ഉയരുന്നു. അമേരിക്കയിലെ ഉയര്‍ന്ന കടപ്പത്ര വരുമാനവും ഫെഡറല്‍ റിസര്‍വിന്റെ തുടര്‍ പലിശവര്‍ധന സംബന്ധിച്ച ആശങ്കയുമാണ് സ്വര്‍ണത്തിന് തിരിച്ചടിയാകുന്നതെന്നാണ് വിലയിരുത്തല്‍.

സ്വര്‍ണം പലിശ വരുമാനം നല്‍കുന്നില്ല. അമേരിക്കന്‍ കടപ്പത്രങ്ങളില്‍നിന്നുള്ള വരുമാനം ഉയരുമ്പോള്‍ നിക്ഷേപകര്‍ക്ക് അവ കൂടുതല്‍ ആകര്‍ഷകമാകും. ഡോളര്‍ ശക്തിപ്പെടുന്നതും മറ്റു കറന്‍സികള്‍ ഉപയോഗിക്കുന്നവരുടെ സ്വര്‍ണവാങ്ങല്‍ ചെലവ് വര്‍ധിപ്പിക്കും.

രാജ്യാന്തര വില കുറഞ്ഞാലും ഇന്ത്യയില്‍ അതേ അനുപാതത്തില്‍ സ്വര്‍ണവില താഴണമെന്നില്ല. രൂപ ദുര്‍ബലമായാല്‍ ഇറക്കുമതിച്ചെലവ് ഉയര്‍ന്ന് ആഗോള വിലയിടിവിന്റെ നേട്ടം കുറയും. നികുതിയും പ്രാദേശിക വിപണി സാഹചര്യങ്ങളും ആഭ്യന്തര വിലയെ സ്വാധീനിക്കും.

ഇന്ന് ഒരു പവന്‍ വാങ്ങാന്‍ എത്ര കൊടുക്കണം?

ഇന്നത്തെ സ്വര്‍ണത്തിന്റെ വിപണി വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുന്നത്.

ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 1,18,030 രൂപയെങ്കിലും ആകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com