സ്വര്‍ണം വീണ്ടും താഴുന്നു, അവസരം മുതലാക്കാന്‍ മലയാളികള്‍; ജുവലറികളില്‍ തിരക്ക് വര്‍ധിക്കുന്നു

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,560 രൂപയാണ്. പക്ഷേ ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകില്ല
Gold Ornaments
gold merchantsImage courtesy : AdobeStocks
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ നാലാംദിവസവും ഇടിവ്. അന്താരാഷ്ട്ര വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ അപ്രത്യക്ഷമായതാണ് വില കുറയുന്നതിലേക്ക് നയിച്ചത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞ് 8,945 രൂപയിലാണ്. പവന്‍ വില 71,560 രൂപയും. പവനില്‍ കുറഞ്ഞത് 80 രൂപയാണ്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 7,340 രൂപയാണ്. വെള്ളി വില രണ്ടുരൂപ വര്‍ധിച്ച് 115ലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വില വര്‍ധിച്ചതോടെ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ വില്പന കേരളത്തില്‍ വര്‍ധിച്ചിരുന്നു.

അവസരം മുതലാക്കാന്‍ ഉപയോക്താക്കള്‍

സ്വര്‍ണവിലയില്‍ കുറവ് അനുഭവപ്പെട്ടതോടെ കൂടുതല്‍ ഉപയോക്താക്കള്‍ ജുവലറികളിലെത്തുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. കൂടുതല്‍ പേരും മുന്‍കൂര്‍ ബുക്കിംഗ് നടത്തുന്നതും വര്‍ധിച്ചിട്ടുണ്ട്. അടുത്ത വിവാഹ സീസണിലേക്ക് സ്വര്‍ണം വാങ്ങുന്നവരാണ് ഇത്തരത്തില്‍ കൂടുതലായി മുന്‍കൂര്‍ ബുക്കിംഗ് ചെയ്യുന്നത്.

ആഭരണം വാങ്ങാന്‍ ഇന്ന് എത്ര കൊടുക്കണം?

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,560 രൂപയാണ്. പക്ഷേ ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകില്ല. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 81,000 രൂപയ്ക്ക് മുകളിലാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

സ്വര്‍ണവില ജൂണില്‍ (പവനില്‍)

ജൂണ്‍ 01: 71,360

ജൂണ്‍ 02: 71,600 (രാവിലെ)

ജൂണ്‍ 02: 72,480 (വൈകുന്നേരം)

ജൂണ്‍ 03: 72,640

ജൂണ്‍ 04: 72,720

ജൂണ്‍ 05: 73,040

ജൂണ്‍ 06: 73,040

ജൂണ്‍ 07: 71,840

ജൂണ്‍ 08: 71,840

ജൂണ്‍ 09: 71,640

ജൂണ്‍ 10: 71,560

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com