

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോഡില്‍. രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വില വീണ്ടും ഉയര്‍ന്ന നിരക്കിലെത്തിയത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 8,815 രൂപയാണ്. 95 രൂപയാണ് ഒരൊറ്റ ദിവസം കൊണ്ട് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,520 രൂപയും. ഇന്ന് ഒറ്റദിവസം കൊണ്ട് പവനില്‍ ഉയര്‍ന്നത് 760 രൂപയാണ്.
അന്താരാഷ്ട്ര സ്വര്‍ണവില 3,280 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 85.52 ആണ്. 24 കാരറ്റ് സ്വര്‍ണവില കിലോഗ്രാമിന് ബാങ്ക് നിരക്ക് 95 ലക്ഷം രൂപ ആയിട്ടുണ്ട്.
അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലും, താരിഫ് തര്‍ക്കങ്ങളിലും അയവു വരാത്തതാണ് സ്വര്‍ണത്തിലും പ്രതിഫലിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണവില കുറയാനുള്ള സാധ്യത കാണുന്നില്ലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (അഗഏടങഅ) സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അബ്ദുല്‍ നാസര്‍ വ്യക്തമാക്കി.
സ്വര്‍ണവില വര്‍ധിക്കുന്നത് ഉപയോക്താക്കള്‍ക്ക് ഒരുപരിധി വരെ നേട്ടമാണ്. എന്നാല്‍ വിവാഹം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഒരുങ്ങുന്നവര്‍ക്ക് നഷ്ടവും. രാജ്യത്ത് ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിനും മൂല്യം ഉയരുകയാണ്. 25,000 ടണ്ണിലധികം സ്വര്‍ണമാണ് ഇന്ത്യയില്‍ ജനങ്ങളുടെ കൈവശമുള്ളത്. ലോകത്തിലെ ഏറ്റവും വലിയ വികസിത രാജ്യങ്ങളായ അമേരിക്ക ഉള്‍പ്പെടെയുള്ള 10 രാജ്യങ്ങളുടെ റിസര്‍വ് സ്വര്‍ണ്ണത്തേക്കാള്‍ കൂടുതലാണിത്. രാജ്യത്ത് പൗരന്മാരുടെ കൈയില്‍ സ്വര്‍ണം കൂടുതലുള്ളത് മലയാളികള്‍ക്കാണ്.
വിഷു, ഈസ്റ്റര്‍, അക്ഷയതൃതീയ, ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകള്‍ വരുന്നതിനാല്‍ സ്വര്‍ണവില വര്‍ദ്ധിക്കുന്നത് ചെറിയതോതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെങ്കിലും വില്പനയില്‍ വലിയ കുറവുണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine