കൈവിട്ടു പോകുന്നേ സ്വര്‍ണം! ടെഹ്‌റാനില്‍ തട്ടി പൊന്ന് കുതിച്ചുയരുന്നു; ഇന്ന് മാത്രം ₹800 വര്‍ധന

പശ്ചിമേഷ്യന്‍ സംഘര്‍ഷവും വെനസ്വേല, ഗ്രീന്‍ലാന്‍ഡ്, മെക്‌സിക്കോ, കൊളംബിയ രാജ്യങ്ങളെ ലക്ഷ്യംവച്ചുള്ള യുഎസിന്റെ നീക്കങ്ങളും സ്വര്‍ണത്തിന്റെ ഗ്രാഫ് ഉയര്‍ത്തുന്നു.
കൈവിട്ടു പോകുന്നേ സ്വര്‍ണം! ടെഹ്‌റാനില്‍ തട്ടി പൊന്ന് കുതിച്ചുയരുന്നു; ഇന്ന് മാത്രം ₹800 വര്‍ധന
Published on

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് മാത്രം പവന് വര്‍ധിച്ചത് 800 രൂപയാണ്. ഗ്രാം വില 100 രൂപ ഉയര്‍ന്ന് ഇന്ന് 13,165 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില സര്‍വകാല റെക്കോഡായ 1,05,320 രൂപയിലെത്തി.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 10,820ലെത്തി. 14 കാരറ്റിന്റെ വിലയിലും 65 രൂപ വര്‍ധനയുണ്ട്. വെള്ളിവില ഇന്ന് ഗ്രാമിന് 285 രൂപയാണ്.

കാരണം സംഘര്‍ങ്ങള്‍

ആഗോളതലത്തില്‍ ഒന്നിലേറെ സംഘര്‍ഷങ്ങളാണ് ലോകത്തിന്റെ പലഭാഗത്തായി നടക്കുന്നത്. പലതും വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കാന്‍ സാധ്യതയുള്ളതാണ്. നീണ്ടുനില്‍ക്കുന്ന സംഘര്‍ഷ സമയങ്ങളില്‍ ഓഹരി വിപണിയിലോ മറ്റ് മേഖലകളിലോ നിക്ഷേപകര്‍ക്ക് വിശ്വാസം കുറയുകയും അവര്‍ സ്വര്‍ണത്തില്‍ മാത്രം ആശ്വാസം കണ്ടെത്തുകയുമാണ് സാധാരണരീതി.

2026നെ അശാന്തമാക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷവും വെനസ്വേല, ഗ്രീന്‍ലാന്‍ഡ്, മെക്‌സിക്കോ, കൊളംബിയ രാജ്യങ്ങളെ ലക്ഷ്യംവച്ചുള്ള യുഎസിന്റെ നീക്കങ്ങളും സ്വര്‍ണത്തിന്റെ ഗ്രാഫ് ഉയര്‍ത്തുന്നു.

യുഎസില്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു. വരുംദിവസങ്ങളിലും വില വര്‍ധിക്കുന്ന പ്രവണത തുടരുമെന്നാണ് വിവരം.

ആഭരണം വാങ്ങാന്‍

ഇന്നത്തെ സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,15,196 രൂപ നല്‍കിയാലാണ് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com