കയറ്റത്തില്‍ നിന്ന് ഇറക്കത്തിലേക്ക്! കല്യാണ സീസണ്‍ തുടങ്ങും മുമ്പേ കുടുംബങ്ങള്‍ക്ക് ആശ്വാസം

വരുംദിവസങ്ങളില്‍ വലിയ തോതിലുള്ള വിലവര്‍ധനവിന് സാധ്യത കാണുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്
kerala jewellery
Published on

സംസ്ഥാനത്ത് വിവാഹസീസണ്‍ അടുക്കാറായിരിക്കേ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുറവ്. ഈ മാസം 23ന് 75,040 രൂപ വരെ പവന് ഉയര്‍ന്ന ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴുകയായിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,200 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് പവന് 80 രൂപയാണ് താഴ്ന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞ് 9,150 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,510 രൂപയാണ്. വെള്ളിവില 123 രൂപയില്‍ തന്നെ തുടരുന്നു.

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തുറന്നുവിട്ട വ്യാപാരയുദ്ധത്തിലുള്ള ഭയത്തില്‍ നിന്ന് ലോകം മോചിതമാകുന്നുവെന്ന സൂചനകളാണ് സ്വര്‍ണവിലയിലെ ഇറക്കം നല്കുന്നത്. സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തിലേക്ക് മാറിയവര്‍ ഓഹരി അടക്കമുള്ള മറ്റ് നിക്ഷേപ മാര്‍ഗങ്ങളിലേക്ക് മാറി. ഇതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞു. വരുംദിവസങ്ങളില്‍ വലിയ തോതിലുള്ള വിലവര്‍ധനവിന് സാധ്യത കാണുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ആഭരണം വാങ്ങാനെത്ര കൊടുക്കണം?

ഇന്നത്തെ സ്വര്‍ണ വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ആഭരണത്തിന് വില നിശ്ചയിക്കുന്നത്. അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെയൊക്കെയാണ് വിവിധ ആഭരണങ്ങള്‍ക്ക് പണിക്കൂലി ഈടാക്കുന്നത്. ഇതനുസരിച്ച് ഇന്ന് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 79,219 രൂപയ്ക്ക് മുകളില്‍ നല്കേണ്ടി വരും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com