രാവിലെ സ്വര്‍ണം വാങ്ങിയവര്‍ക്ക് ലോട്ടറി! ഒരു മണിക്ക് ശേഷം പവനില്‍ വന്‍ വര്‍ധന; ഉപയോക്താക്കള്‍ക്ക് തിരിച്ചടി

നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9,060 രൂപയാണ്. പവന്‍ വില 72,480 രൂപയും. ഇന്നലെ പവന് 71,360 രൂപയായിരുന്നു. ഒറ്റദിവസം കൊണ്ട് 1,120 രൂപയാണ് വര്‍ധിച്ചത്
gold ornament
canva
Published on

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില രണ്ട് തവണ വര്‍ധിച്ചു. രാവിലെ പവന് 240 രൂപയായിരുന്നു കൂടിയത്. എന്നാല്‍ രാജ്യാന്തര വില പിടിവിട്ട് ഉയര്‍ന്നതോടെ ഉച്ചയ്ക്കുശേഷം പവനില്‍ 880 രൂപ ഒറ്റയടിക്ക് കൂടി. ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷം രൂക്ഷമായതാണ് രാജ്യാന്തര വിലയില്‍ വര്‍ധനയ്ക്ക് കാരണമായത്.

രാവിലെ സ്വര്‍ണവില നിശ്ചയിച്ച സമയത്ത് രാജ്യാന്തരവില ഔണ്‍സിന് 3,300 ഡോളറായിരുന്നു. ഉച്ചയോടെ ഇത് 3,351 ഡോളറായി ഉയര്‍ന്നു. ഇതോടെയാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) വിലകൂട്ടാന്‍ നിര്‍ബന്ധിതരായത്.

നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9,060 രൂപയാണ്. പവന്‍ വില 72,480 രൂപയും. ഇന്നലെ പവന് 71,360 രൂപയായിരുന്നു. ഒറ്റദിവസം കൊണ്ട് 1,120 രൂപയാണ് വര്‍ധിച്ചത്. സംഘര്‍ഷം രൂക്ഷമായാല്‍ സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് സൂചന. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിന് കൂടുതല്‍ പ്രാധാന്യം നല്കുന്നതാണ് ഇതിന് കാരണം.

ഉപയോക്താക്കളെ വലച്ചു

ഉച്ചയ്ക്ക് വില കൂട്ടൂംമുമ്പ് ജൂവലറികളിലെത്തി പര്‍ച്ചേസ് നടത്തിയവര്‍ക്ക് രാവിലത്തെ വിലയ്ക്ക് തന്നെയാണ് വില്പന നടത്തിയത്. അതേസമയം, ഉച്ചയ്ക്കത്തെ വിലമാറ്റം അറിയാതെ ജുവലറിയിലെത്തിയവര്‍ക്ക് വലിയ തിരിച്ചടിയായി അപ്രതീക്ഷിത വിലവര്‍ധന മാറി.

നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,480 രൂപയാണ്. പക്ഷേ ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകില്ല. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 82,173 രൂപയ്ക്ക് മുകളിലാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Gold price in Kerala spikes twice in a day due to global tensions, hitting consumers hard

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com