വലിയ കുതിപ്പില്‍ നിന്ന് പടിപടിയായി താഴേക്ക്, സ്വര്‍ണവില ട്രെന്റില്‍ മാറ്റങ്ങള്‍ മലയാളികള്‍ക്ക് ഗുണകരം? ട്രെന്റ് അറിയാം

ആഗോള ഓഹരി വിപണികള്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കുന്നതും നിക്ഷേപകരുടെ മനസ് സ്വര്‍ണത്തിലേക്ക് തിരിയാതിരിക്കാന്‍ കാരണമാണ്.
Gold jewellery
Image : Canva
Published on

തീവ്രമായ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഡിമാന്‍ഡിനെ സ്വാധീനിക്കാവുന്ന ഘടകങ്ങളുടെ അഭാവം എന്നിവ ആഗോള സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നു. ജൂണ്‍ ആറിന് ഈ മാസത്തെ ഉയര്‍ന്ന വിലയിലെത്തിയ ശേഷം സ്വര്‍ണവില പിന്നീട് താഴേക്ക് പോകുന്നതാണ് കാണുന്നത്. ഇന്നും (ജൂണ്‍ 09, തിങ്കള്‍) വിലയിടിഞ്ഞു.

ഗ്രാമിന് 8,955 എന്നതാണ് ഇന്നത്തെ നിരക്ക്. തലേദിവസത്തെ വിലയുമായി 25 രൂപയുടെ കുറവ്. പവന്‍ വില 200 രൂപ കുറഞ്ഞ് 71,640 രൂപയിലെത്തി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിലും 25 രൂപയുടെ കുറവുണ്ടായി, ഗ്രാംവില 7,345 രൂപയാണ്. വെള്ളിവില മാറ്റമില്ലാതെ 113 രൂപയില്‍ തുടരുന്നു.

ട്രെന്റ് തുടരുമോ?

ആഗോള തലത്തില്‍ ഈ മാസം വലിയ രീതിയില്‍ വില ഉയരാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ നിഗമനം. യുക്രെയ്ന്‍-റഷ്യ യുദ്ധം മറ്റൊരു തലത്തിലേക്ക് കടക്കുകയോ അല്ലെങ്കില്‍ പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രയേല്‍ നേരിട്ടുള്ള യുദ്ധം സംഭവിക്കുകയോ ചെയ്താല്‍ മാത്രമേ പെട്ടെന്നുള്ള ഒരു കയറ്റത്തിന് സാധ്യത കാണുന്നുള്ളൂ.

ആഗോള ഓഹരി വിപണികള്‍ മുന്‍ മാസങ്ങളിലേക്കാള്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കുന്നതും നിക്ഷേപകരുടെ മനസ് സ്വര്‍ണത്തിലേക്ക് തിരിയാതിരിക്കാന്‍ കാരണമാണ്. ആസ്തിയെന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ വിറ്റ് ലാഭമെടുക്കുന്നതിനാണ് കഴിഞ്ഞ മാസങ്ങളില്‍ ശ്രദ്ധിച്ചത്.

യു.എസില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കില്ലെന്ന തീരുമാനവും സ്വര്‍ണത്തിന്റെ വില ഉയരാത്തതിന് കാരണമായി. സെപ്റ്റംബര്‍ വരെ ഈ രീതിയില്‍ മാറ്റമുണ്ടാകില്ലെന്നതും സ്വര്‍ണത്തിന് തിരിച്ചടിയായി. പലിശ നിരക്കുകള്‍ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ സ്വര്‍ണത്തോടുള്ള ആകര്‍ഷണം കുറയുന്നതാണ് പതിവ്.

ആഭരണം വാങ്ങാന്‍ ഇന്നെത്ര കൊടുക്കണം?

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,640 രൂപയാണ്. പക്ഷേ ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകില്ല. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 81,200 രൂപയ്ക്ക് മുകളിലാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com