
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 15 രൂപ കൂടി താഴ്ന്നതോടെ ജൂണിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയിരിക്കുകയാണ് സ്വര്‍ണം. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,915 രൂപയാണ്. പവന്‍ വില 120 രൂപ കുറഞ്ഞ് 71,320 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ താഴ്ന്ന് ഗ്രാമിന് 7,315 രൂപയിലെത്തി. വെള്ളിവില 115 രൂപയില്‍ തന്നെ നില്ക്കുന്നു. ജൂണ്‍ ഒന്നിന് സ്വര്‍ണവില 71,360 രൂപയായിരുന്നു. ജൂണ്‍ 14ന് ഈ സ്വര്‍ണത്തിന്റെ ചരിത്രത്തിലെ ഉയര്‍ന്ന വിലയിലുമെത്തി.
ഒരു പവന്‍ സ്വര്‍ണത്തില്‍ 15 ദിവസത്തിനിടെ 3,240 രൂപയാണ് കുറഞ്ഞത്. ചുരുങ്ങിയ ദിവസംകൊണ്ട് വിലയില്‍ ഇത്രത്തോളം കുറവു വരാന്‍ പല കാരണങ്ങളുമുണ്ട്. അതിലേറ്റവും പ്രധാനം ഭൗമരാഷ്ട്രീയ കാരണങ്ങളാണ്. ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം വലിയ തലത്തിലേക്ക് നീങ്ങിയേക്കുമെന്ന സൂചനകളിലൂടെ കടന്നുപോയ ദിവസങ്ങളിലാണ് സ്വര്‍ണവില കുതിച്ചത്.
ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ സ്വര്‍ണവിലയും താഴ്ന്നു തുടങ്ങി. ഓഹരി അടക്കമുള്ള മറ്റ് നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ മെച്ചം കിട്ടുമെന്ന സ്ഥിതി സ്വര്‍ണത്തിലേക്കുള്ള താല്പര്യം കുറച്ചു. വരും ദിവസങ്ങളില്‍ അസാധാരണ സംഭവവികാസങ്ങള്‍ ഉണ്ടായില്ലെങ്കില്‍ സ്വര്‍ണവില ഇതേ നിലവാരത്തില്‍ പോകാനാണ് സാധ്യത.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,440 രൂപയാണെങ്കിലും ഇതേതൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ തുക മുടക്കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത് 77,186 രൂപയെങ്കിലും വേണ്ടിവരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine