

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം സ്വര്‍ണത്തില്‍ വലിയ തോതില്‍ ഇതുവരെ സ്വാധീനം ചെലുത്തിയിട്ടില്ല. ഇന്ന് ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. പവന്‍വിലയില്‍ 240 രൂപയുടെ വര്‍ധനയും. ഇന്നലെ രണ്ടുതവണയായി സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നു. ഇന്നലെ രാവിലെ ഗ്രാമില്‍ 55 രൂപ കൂടിയെങ്കിലും ഉച്ചയ്ക്കുശേഷം 145 രൂപയുടെ കുറവുണ്ടായി. ഇന്നൊരു പവന്‍ സ്വര്‍ണത്തിന് 72,120 രൂപയാണ്. ഒരു ഗ്രാമിന്റെ വില 9,015 രൂപയും.
ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ട് യു.എസും യു.കെയും നിര്‍ണായക പ്രഖ്യാപനം നടത്തുമെന്ന വാര്‍ത്തകളായിരുന്നു വില കുറയുന്നതിലേക്ക് നയിച്ചത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 7,400 രൂപയാണ്.
ഏതൊരു യുദ്ധവും സ്വര്‍ണത്തില്‍ വലിയ പ്രതിഫലനമുണ്ടാക്കും. റഷ്യ-ഉക്രെയ്ന്‍ യുദ്ധവും പശ്ചിമേഷ്യയിലെ സംഘര്‍ഷവും സ്വര്‍ണവില ഉയര്‍ത്തിയിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് പോയാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അബ്ദുല്‍ നാസര്‍ വ്യക്തമാക്കി.
ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 72,120 രൂപയാണെങ്കിലും ആഭരണ രൂപത്തില്‍ ഇതേ തൂക്കത്തില്‍ സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കണം. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 78,400 രൂപയെങ്കിലും വേണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും സ്വര്‍ണ വിലയിലും വ്യത്യാസമുണ്ടാകുമെന്ന് കൂടി മറക്കരുത്.
Read DhanamOnline in English
Subscribe to Dhanam Magazine