
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,935 രൂപക്കാണ് ഉച്ചക്ക് ശേഷമുള്ള വ്യാപാരം. പവന്‍ വിലയാകട്ടെ 480 രൂപ കുറഞ്ഞ് 71,480 രൂപയിലുമെത്തി. രാവിലെ ഗ്രാമിന് 45 രൂപ വര്‍ധിച്ചിരുന്നു. ഫലത്തില്‍ സ്വര്‍ണവിലയില്‍ ഗ്രാമിന് ഇന്ന് കുറഞ്ഞത് 15 രൂപ.
ലൈറ്റ് വെയ്റ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഗ്രാമിന് 60 രൂപയുടെ കുറവുണ്ട്. ഗ്രാമിന് 7,325 രൂപയെന്ന നിരക്കിലാണ് വ്യാപാരം. വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 110 രൂപ.
അന്താരാഷ്ട്ര സ്വര്‍ണ വില ഇടിഞ്ഞതിനെ തുടര്‍ന്നാണ് കേരളത്തിലും മാറ്റം. ഏകദേശം 40 ഡോളര്‍ (1.21 %) ഇടിഞ്ഞ അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 3,300.18 ഡോളര്‍ എന്ന നിലയിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. യൂറോപ്യന്‍ യൂണിയന് മേല്‍ താരിഫ് ചുമത്താനുള്ള തീരുമാനം യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വൈകിപ്പിച്ചത്, യു.എസ് ഡോളര്‍ വിനിമയ നിരക്ക് മെച്ചപ്പെടുത്തിയത് തുടങ്ങിയ കാര്യങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്.
എന്നാല്‍ ട്രംപിന്റെ വ്യാപാര നയങ്ങള്‍, യു.എസ് സാമ്പത്തിക സ്ഥിതി, ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ എന്നിവ സ്വര്‍ണവില കൂടുതല്‍ നഷ്ടങ്ങളിലേക്ക് പോകാതെ തടയുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചനയും സ്വര്‍ണവിലയെ സ്വാധീനിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine