സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം! നവംബറില്‍ സ്വര്‍ണവില കൂടുമോ കുറയുമോ?

കേരളപ്പിറവി ദിനത്തില്‍ ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ ഗ്രാം വില 11,275 രൂപയാണ്
kerala jewellery
gold investmrnt
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. കേരളപ്പിറവി ദിനത്തില്‍ ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ ഗ്രാം വില 11,275 രൂപയാണ്. പവന് 90,200 രൂപയും. ഒരു പവനില്‍ കുറഞ്ഞ്ത് 200 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ കുറഞ്ഞ് 9,270 രൂപയിലെത്തി. വെള്ളിവില ഇന്നും 157 രൂപയില്‍ തുടരുന്നു.

സ്വര്‍ണവിലയില്‍ റെക്കോഡ് തൊട്ട മാസമാണ് കടന്നുപോകുന്നത്. ഒക്ടോബര്‍ തുടക്കത്തില്‍ 87,440 രൂപയായിരുന്ന സ്വര്‍ണവില പിന്നീട് കുതിച്ചുയരുന്നതാണ് കണ്ടത്. ആഗോളതലത്തിലെ ചുവടുപിടിച്ചാണ് കേരളത്തിലും വില ഉയര്‍ന്നത്. ഒക്ടോബര്‍ 17ന് 97,360 വരെയെത്തി ഒരുലക്ഷം തൊടുമെന്ന പ്രതീതി ജനിപ്പിച്ചെങ്കിലും പിന്നീട് താഴേക്ക് പോകുന്നതാണ് കണ്ടത്.

അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്.

വില അനിയന്ത്രിതമായി ഉയര്‍ന്നത് രാജ്യത്തെ ഉത്സവകാല വിപണിയെയും ബാധിച്ചു. ഉത്സവകാല ഡിമാന്‍ഡില്‍ 16 ശതമാനം കുറവുണ്ടായെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കി. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഉപഭോഗം 248.3 ടണ്ണില്‍ നിന്ന് 209.4 ടണ്ണായി താഴ്ന്നു.

ഒരു പവന്‍ വാങ്ങാന്‍ എത്ര കൊടുക്കണം

ഇന്ന് കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 96,105 രൂപയെങ്കിലും വേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് ജുവലറികളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന്റെ പണിക്കൂലിയില്‍ വ്യത്യാസം വരുമെന്ന കാര്യം ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com