വിലയില്‍ ഇന്നും ഇടിവ്! സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയമോ? അതോ കാത്തിരിക്കണോ?

ആഗോള വിപണിയില്‍ സ്വര്‍ണവില താഴേക്ക് പോയെക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. മുമ്പ് പല സമയത്തും ഇത്തരത്തില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞ ചരിത്രമുണ്ട്.
gold ring
gold making chargecanva
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 75 രൂപയാണ് ഇന്ന് താഴ്ന്നത്. ഇന്നലെ 105 രൂപ കുറഞ്ഞിരുന്നു. ഈ മാസം 17ന് കേരളത്തില്‍ സ്വര്‍ണവില റെക്കോഡിട്ടിരുന്നു.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 11,225 രൂപയാണ്. ഒരു പവന്റെ വിലയില്‍ ഇന്ന് 600 രൂപയുടെ കുറവുണ്ട്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 65 രൂപ കുറഞ്ഞ് ഗ്രാമിന് 9,230 രൂപയായി. വെള്ളിവിലയിലും ഇറക്കം പ്രകടമാണ്, 5 രൂപ കുറഞ്ഞ് 155ലെത്തി.

അമേരിക്ക-ചൈന വ്യാപാര കരാര്‍ വരുമെന്ന ഉറപ്പ് നിക്ഷേപകരിലേക്ക് പകര്‍ന്നതാണ് സ്വര്‍ണ ഡിമാന്‍ഡ് കുറയ്ക്കാന്‍ ഇടയാക്കിയത്. ഓഹരി വിപണിയില്‍ നിക്ഷേപിച്ചിരുന്നവര്‍ സ്വര്‍ണത്തിലേക്ക് ചുവടുമാറ്റിയത് ഡിമാന്‍ഡ് ഉയരുന്നതിന് ഇടയാക്കിയിരുന്നു.

കുത്തനെ ഇടിയുമോ?

സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടവര്‍ തിരികെ ഓഹരി വിപണിയിലേക്ക് മടങ്ങുന്നത് വരുംദിവസങ്ങളിലും സ്വര്‍ണത്തില്‍ പ്രതിഫലിക്കുമെന്നാണ് വിശ്വാസം. നാളെ യുഎസ് ഫെഡ് പലിശ നിരയ്ക്ക് കുറയ്ക്കുന്നതും സ്വര്‍ണത്തെ സ്വാധീനിക്കും.

ആഗോള വിപണിയില്‍ സ്വര്‍ണവില താഴേക്ക് പോയെക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. മുമ്പ് പല സമയത്തും ഇത്തരത്തില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞ ചരിത്രമുണ്ട്. വില വലിയ തോതില്‍ കുറയുമെന്ന് വിപണിക്ക് തോന്നിയാല്‍ നിക്ഷേപകരുടെ കൂട്ട വില്പനയ്ക്ക് ഇതു വഴിയൊരുക്കും. മാര്‍ക്കറ്റിലേക്ക് ആവശ്യത്തിലധികം സ്വര്‍ണമെത്തിയാല്‍ വിലയിടിവിന് വഴിയൊരുക്കും.

ഒക്ടോബര്‍ ഒന്നിന് കേരള മാര്‍ക്കറ്റില്‍ സ്വര്‍ണവില പവന് 87,000 രൂപയായിരുന്നു. 17 എത്തിയപ്പോള്‍ ഇത് 97,360 രൂപ വരെയായി ഉയര്‍ന്നു. ഇതിനുശേഷമാണ് താഴേക്കിറക്കം തുടങ്ങിയത്.

ഒരു പവന്‍ വാങ്ങാന്‍

ഇന്ന് കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 98,350 രൂപയെങ്കിലും വേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് ജുവലറികളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന്റെ പണിക്കൂലിയില്‍ വ്യത്യാസം വരുമെന്ന കാര്യം ശ്രദ്ധിക്കുക.

Gold price drops again in Kerala; investors ponder if it's time to buy or wait

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com