

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. ഇന്നലെ രാവിലെ വില കുറഞ്ഞെങ്കിലും ഉച്ചയ്ക്കുശേഷം തിരിച്ചുകയറുകയായിരുന്നു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,245 രൂപയാണ്. കൂടിയത് 110 രൂപ. പവന് 880 രൂപ വര്‍ധിച്ച് 89,960 രൂപയായി.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 90 രൂപ ഉയര്‍ന്ന് 9,245 രൂപയിലെത്തി. വെള്ളിവില 2 രൂപ വര്‍ധിച്ച് 157ലുമാണ്.
സ്വര്‍ണവിപണിയില്‍ വലിയ ചാഞ്ചാട്ടം ഉണ്ടായ മാസമാണ് കടന്നുപോകുന്നത്. ഒക്ടോബര്‍ ആരംഭിക്കുമ്പോള്‍ വില പവന് 87,000 രൂപയായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 17 എത്തിയപ്പോള്‍ 97,360 രൂപയെന്ന റെക്കോഡിലേക്ക് വിലയെത്തി. കേവലം 17 ദിവസം കൊണ്ട് ഒരു പവനില്‍ കൂടിയത് 10,000 രൂപയ്ക്ക് മുകളിലാണ്. ഭൗമരാഷ്ട്രീയ, സാമ്പത്തിക കാരണങ്ങള്‍ വിലയിലെ ചാഞ്ചാട്ടത്തിന് വഴിയൊരുക്കി.
റെക്കോഡ് വിലയില്‍ നിന്ന് 7,000 രൂപയോളം കുറഞ്ഞത് വിവാഹ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമാണ്. അതേസമയം സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വില താഴ്ന്നത് തിരിച്ചടിയാണ്. കേരളത്തില്‍ സ്വര്‍ണത്തെ നിക്ഷേപമായി കാണുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
സ്വര്‍ണവില പെട്ടെന്ന് താഴേക്ക് പോകില്ലെന്ന സൂചനയാണ് ആഗോള വിദഗ്ധര്‍ നല്കുന്നത്. എന്നാല്‍ വലിയ തോതില്‍ ഉയരുകയുമില്ല. യുഎസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധത്തില്‍ മഞ്ഞുരുകുന്നത് വിലയിലും പ്രതിഫലിക്കും. ഓഹരി വിപണികള്‍ ശക്തമാകുമ്പോള്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റിയവര്‍ തിരികെ പോകും. ഇത് ഡിമാന്‍ഡും വിലയും ഇടിക്കും.
ഇന്ന് കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 96,454 രൂപയെങ്കിലും വേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് ജുവലറികളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന്റെ പണിക്കൂലിയില്‍ വ്യത്യാസം വരുമെന്ന കാര്യം ശ്രദ്ധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine