തുടര്‍ച്ചയായ രണ്ടാംദിനവും സ്വര്‍ണത്തില്‍ ഇടിവ്, ഇന്നത്തെ വിപണി ട്രെന്റ് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയായി. പവന്‍വില 240 രൂപ താഴ്ന്ന് 99,640 രൂപയിലെത്തി.
തുടര്‍ച്ചയായ രണ്ടാംദിനവും സ്വര്‍ണത്തില്‍ ഇടിവ്, ഇന്നത്തെ വിപണി ട്രെന്റ് അറിയാം
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയായി. പവന്‍വില 240 രൂപ താഴ്ന്ന് 99,640 രൂപയിലെത്തി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 25 രൂപയുടെ കുറവാണുള്ളത്. ഇതിന്റെ പവന്‍ വില 81,920 രൂപയാണ്. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല, ഗ്രാമിന് 243 രൂപ.

ഡിസംബര്‍ 23നായിരുന്നു സ്വര്‍ണവില പവന് ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപ കടന്നത്. പിന്നീട് കുതിപ്പ് തുടര്‍ന്ന സ്വര്‍ണം റെക്കോഡ് തിരുത്തിക്കൊണ്ടിരുന്നു. ഒടുവില്‍ തിങ്കളാഴ്ച മുതലാണ് താഴേക്കു പോകാന്‍ തുടങ്ങിയത്. ആഗോള വിപണിയില്‍ ലാഭമെടുപ്പ് പ്രവണത വര്‍ധിച്ചതോടെ കൂടുതല്‍ സ്വര്‍ണം വിപണിയിലേക്ക് എത്തുന്നുണ്ട്. ഇതാണ് വില കുറയുന്നതിലേക്ക് നയിച്ചത്.

മാറിമറിഞ്ഞ വര്‍ഷം

സ്വര്‍ണത്തിന്റെ കാര്യത്തില്‍ വലിയ കുതിപ്പിന്റെ വര്‍ഷമാണ് 2025. ജനുവരിയില്‍ വില വെറും 57,000 രൂപ മാത്രമായിരുന്നു. എന്നാല്‍ പിന്നീടൊരു കുതിപ്പാണ് കണ്ടത്. ഈ വര്‍ഷം ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയര്‍ന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി. ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. ആഗോള തലത്തില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചത് സ്വര്‍ണത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ ഇടയാക്കി.

വിവാഹ സീസണില്‍ സ്വര്‍ണം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഈ വിലക്കുറവ് വലിയൊരു അനുഗ്രഹമാണ്. വില ഇനിയും ഉയര്‍ന്നേക്കാമെന്നും മാറിമറിയുന്ന ട്രെന്റുകളാകും സ്വര്‍ണത്തില്‍ ഉണ്ടാകുകയെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.

ഒരു പവന്‍ ആഭരണത്തിന് എത്ര കൊടുക്കണം?

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,09,000 രൂപയെങ്കിലും കൊടുക്കേണ്ടിവരും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com