
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9,250 രൂപയിലെത്തി. പവന് 400 രൂപ വര്‍ധിച്ച് 74,000 രൂപയിലുമെത്തി. ഈമാസം 14ന് രേഖപ്പെടുത്തിയ പവന് 74,560 രൂപയാണ് ഇതുവരെയുള്ള ഏറ്റവും കൂടിയ നിരക്ക്. എന്നാല്‍ ഈ വിലയില്‍ ലാഭമെടുപ്പ് തകൃതിയായതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പവന് 960 രൂപയോളം കുറഞ്ഞിരുന്നു. ഇന്ന് യു.എസ് ഫെഡ് നിരക്കുകള്‍ പുറത്തുവരുന്നതിന് മുന്നോടിയായാണ് ലാഭമെടുക്കല്‍ വര്‍ധിച്ചത്. പശ്ചിമേഷ്യയില്‍ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായതാണ് സ്വര്‍ണവിലയെ വീണ്ടും ഉയര്‍ത്തിയത്.
കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7,590 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 3 രൂപ വര്‍ധിച്ച് 118 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
ഇസ്രയേലും ഇറാനും തമ്മിലുണ്ടായ സംഘര്‍ഷം തുടര്‍ച്ചയായ ആറാം ദിവസവും അയവില്ലാതെ തുടരുകയാണ്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ അമേരിക്ക കൂടി ഇടപെടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖുമൈനിയുടെ ഒളിയിടം കൃത്യമായി അറിയാമെന്നും ഇറാന്‍ കീഴടങ്ങുന്നതാണ് നല്ലതെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ജി7 സമ്മേളനത്തിനിടെ വലിയ പദ്ധതികള്‍ ബാക്കിയുണ്ടെന്ന് പ്രഖ്യാപിച്ച് ട്രംപ് മടങ്ങിയതും അഭ്യൂഹങ്ങള്‍ക്കിടയാക്കി. ഇതോടെ മേഖല വലിയ യുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന അഭ്യൂഹവും ശക്തമായി. മേഖലയിലേക്ക് യു.എസ് സേനാവിന്യാസം വര്‍ധിപ്പിച്ചതും ആശങ്കക്ക് ഇടയാക്കുന്നുണ്ട്.
ഇന്ന് പുറത്തുവരാനിരിക്കുന്ന യു.എസ് ഫെഡ് നിരക്കുകളും സ്വര്‍ണവിലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍. പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. എന്നാല്‍ യു.എസിലെ സാമ്പത്തിക വളര്‍ച്ച, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങളില്‍ ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ നിര്‍ണായകമാകും.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം നിലവില്‍ 3,396 ഡോളറെന്ന നിലയിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. അധികം വൈകാതെ വില 3,600-3,800 ഡോളര്‍ വരെ എത്തിയേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരുന്നതും ഇ.ടി.എഫ് നിക്ഷേപം വര്‍ധിക്കുന്നതും കണക്കിലെടുക്കുമ്പോള്‍ ഇക്കൊല്ലം അവസാനത്തോടെ ഔണ്‍സിന് 3,700 ഡോളര്‍ കടക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്ക്‌സ് പറയുന്നത്.
ഇന്നത്തെ സ്വര്‍ണവില 74,000 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള ആഭരണം വാങ്ങാന്‍ കൂടുതല്‍ നല്‍കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവ ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 80,084 രൂപയെങ്കിലും വേണം.
As of June 18, 2025, gold in Kerala is trading at ₹10,091/g (24K), ₹9,250/g (22K), and ₹7,569/g (18K) in Kochi, with the 22K pavan (8 g) at ₹74,000 — marking a slight uptick amid global trends.
Read DhanamOnline in English
Subscribe to Dhanam Magazine