

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 8,945 രൂപയും പവന് 71,560 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. കഴിഞ്ഞ ദിവസം ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ചേറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏപ്രില്‍ 17ന് രേഖപ്പെടുത്തിയ ഗ്രാമിന് 8,920 രൂപയും പവന് 71,360 രൂപയുമെന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. കഴിഞ്ഞ മൂന്ന് ദിവസം 1,800 രൂപയോളം വര്‍ധിച്ച ശേഷമാണ് സ്വര്‍ണവിലയിലെ മാറ്റമില്ലായ്മ.
വില കൂടാത്തതിന് പിന്നിലെന്ത്?
യു.എസ്-ചൈന വ്യാപാരയുദ്ധം മുറുകിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ ആഗോള വിപണിയിലെ സ്വര്‍ണവില പ്രതീക്ഷകള്‍ ഭേദിച്ച് കുതിച്ചിരുന്നു. ഇതോടെ വിപണിയില്‍ ലാഭമെടുപ്പ് തകൃതിയായി. എന്നാലും സ്വര്‍ണവില ഔണ്‍സിന് 3,300 ഡോളറെന്ന വില തുടരുകയാണ്. അടുത്ത മൂന്ന് മാസങ്ങള്‍ക്കിടെ സ്വര്‍ണവില ഔണ്‍സിന് 3,500 ഡോളര്‍ കടക്കുമെന്നാണ് സിറ്റി റിസര്‍ച്ചിന്റെ പ്രവചനം. വിപണിയിലെ അനിശ്ചിതത്വങ്ങള്‍ മൂലം കൂടുതല്‍ പേര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത്, ചൈനീസ് ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് വര്‍ധിച്ചത് തുടങ്ങിയ ഘടകങ്ങള്‍ ഡിമാന്‍ഡ് വര്‍ധിപ്പിച്ചെന്നാണ് വിലയിരുത്തല്‍.
ഒരുപവന്‍ സ്വര്‍ണ വില 71,560 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 77,450 രൂപയോളമാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും സ്വർണ വിലയിലും വ്യത്യാസമുണ്ടാകുമെന്ന് കൂടി മറക്കരുത്.
Read DhanamOnline in English
Subscribe to Dhanam Magazine