
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം മുറുകുന്നതിനിടെ ഇന്ന് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ആശ്വാസം. ഗ്രാമിന് 15 രൂപ കുറഞ്ഞ് 9,305 രൂപയിലെത്തി. പവന് 120 രൂപ വര്‍ധിച്ച് 74,440 രൂപയിലെത്തി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടുതല്‍ വിലയായ പവന് 74,560 രൂപയില്‍ എത്തിയ ശേഷമായിരുന്നു തിരിച്ചിറക്കം. ഈ മാസം പവന് 3,200 രൂപ വര്‍ധിച്ചിരുന്നു. കനംകുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 7,635 രൂപയിലെത്തി. വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 115 രൂപയെന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം.
പശ്ചിമേഷ്യയിലെ വലിയ സൈനിക ശക്തികളായ ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം മുറുകിയത് മേഖലയില്‍ യുദ്ധഭീഷണി ശക്തമാക്കിയിരുന്നു. ഇതോടെയാണ് സുരക്ഷിത നിക്ഷേപ മാര്‍ഗമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയത്. ഇതോടെ വിപണിയില്‍ വില കുതിച്ചുയര്‍ന്നു. സംസ്ഥാനത്ത് ഏപ്രില്‍ 11ന് ശേഷം സ്വര്‍ണവില വര്‍ധിച്ചത് പവന് 1,760 രൂപ. സംഘര്‍ഷം കടുത്താല്‍ വിലയിലെ വര്‍ധന ഇനിയും തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.
ഇറാനും ഇസ്രയേലും തമ്മില്‍ ധാരണയുണ്ടാക്കണമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. ഇന്ത്യ-പാക് പ്രശ്‌നം പരിഹരിച്ച പോലെ ഇതും തീര്‍പ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇറാന്‍-ഇസ്രയേല്‍ പ്രശ്‌നങ്ങള്‍ക്ക് പുറമെ ഉടന്‍ പുറത്തുവരാനിരിക്കുന്ന യു.എസ് ഫെഡ് റിസര്‍വ് തീരുമാനവും സ്വര്‍ണവിലയില്‍ നിര്‍ണായകമാണ്. പണപ്പെരുപ്പത്തിന് അയവുണ്ടെങ്കിലും യു.എസില്‍ പലിശ നിരക്കുകള്‍ കുറച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 18നാണ് ഇതുസംബന്ധിച്ച തീരുമാനം വരുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ നിലവില്‍ ഔണ്‍സിന് 3,430 ഡോളര്‍ എന്ന നിലയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇത് ഔണ്‍സിന് 4,000 ഡോളറിലെത്താനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് വര്‍ധിപ്പിച്ചത് ഡിമാന്‍ഡ് കൂട്ടിയിട്ടുണ്ട്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ ഗതിയനുസരിച്ചാവും സ്വര്‍ണത്തിന്റെ ഭാവി. ഇസ്രയേല്‍ യുദ്ധത്തില്‍ മേല്‍ക്കൈ നേടിയാല്‍ സ്വര്‍ണവില കുത്തനെ ഇടിയാനുള്ള സാധ്യതയും നിരീക്ഷകര്‍ കാണുന്നു. വിപണിയില്‍ അധികം വൈകാതെ ലാഭമെടുപ്പ് ആരംഭിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെ വന്നാലും വിലയില്‍ കുറവുണ്ടായേക്കാം. എന്നാല്‍ സംഘര്‍ഷത്തിന് അയവില്ലെങ്കില്‍ വീണ്ടും വിലക്കയറ്റത്തിന് കാരണമാകും.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,440 രൂപയാണെങ്കിലും ഇതേതൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഇതിലും കൂടുതല്‍ വേണം. അഞ്ച് ശതമാനമെങ്കിലും പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് ഇന്ന് 80,560 രൂപയെങ്കിലും വേണം.
As of June 16, 2025, gold in Kerala trades at ₹10,151/g for 24K, ₹9,305/g for 22K, and ₹7,635/g for 18K, with 22K “pavan” (8 g) priced at ₹74,440—showing a slight decline from the recent peak.
Read DhanamOnline in English
Subscribe to Dhanam Magazine