റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് സ്വര്‍ണം 24% താഴേക്ക്; ഫെഡ് പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണം നിശ്ചലം, ഇന്നത്തെ വിലയെത്ര?

സ്വര്‍ണവില കുറഞ്ഞിട്ടും രാജ്യത്തെ ജുവലറികള്‍ ഇപ്പോള്‍ ഇറക്കുമതിക്കായി കാര്യമായ തിടുക്കം കാണിക്കുന്നില്ല
റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് സ്വര്‍ണം 24% താഴേക്ക്; ഫെഡ് പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണം നിശ്ചലം, ഇന്നത്തെ വിലയെത്ര?
Published on: 

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. യുഎസ് ഫെഡ് പലിശനിരക്കില്‍ മാറ്റംവരുത്താതിരുന്നതിനാല്‍ സ്വര്‍ണവിപണിയില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല. ഫെഡ് ചെയര്‍മാന്റെ നയപ്രഖ്യാപനത്തിന് പിന്നാലെ ചെറുതായി ഉയര്‍ന്ന സ്വര്‍ണം പിന്നീട് താഴേക്ക് വന്നു.

സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,195 രൂപയും പവന് 1,05,560 രൂപയുമാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റിന് ഗ്രാമിന് 10,800 രൂപയും പവന് 86,400 രൂപയുമാണ് ഇന്നത്തെ നിരക്ക്. 14 കാരറ്റ് 8,445 രൂപയില്‍ ഗ്രാംവിലയും പവന് 67,560 രൂപയുമാണ്. വെള്ളിവില ഗ്രാമിന് 220 രൂപയില്‍ തന്നെ നില്‍ക്കുന്നു.

റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് വന്‍ ഇടിവ്

ജനുവരിയില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 5,400 ഡോളര്‍ കടന്ന് റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. എന്നാല്‍ ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച അമേരിക്ക-ഇറാന്‍ യുദ്ധത്തിനുശേഷം സ്വര്‍ണവിലയില്‍ വലിയ തിരുത്തലുണ്ടായി.

കഴിഞ്ഞയാഴ്ച സ്വര്‍ണവില ഔണ്‍സിന് 4,000 ഡോളറിന് താഴെയെത്തി. ജൂലൈയ്ക്കുശേഷം ആദ്യമായാണ് വില ഈ നിലവാരത്തിലേക്ക് താഴുന്നത്. ഫെബ്രുവരി അവസാനത്തെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 24 ശതമാനമാണ് ഇടിവ്. സ്വര്‍ണവില കുറഞ്ഞിട്ടും രാജ്യത്തെ ജുവലറികള്‍ ഇപ്പോള്‍ ഇറക്കുമതിക്കായി കാര്യമായ തിടുക്കം കാണിക്കുന്നില്ല.

ഒരു പവന് എത്ര മുടക്കണം?

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,13,800 രൂപപയ്ക്കു മുകളിലാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com