

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ താഴേക്ക് ഇറങ്ങുന്ന സൂചന നല്കിയ വില ഇന്ന് ഗ്രാമിന് 140 രൂപയും പവന് 1,220 രൂപയുമാണ് ഉയര്‍ന്നത്. ഇന്നത്തെ പവന്‍ വില 74,320 രൂപയാണ്. ആഗോളതലത്തിലെ വര്‍ധനയാണ് കേരളത്തിലും വിലയിലെ കുതിപ്പിന് കാരണമായത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 110 രൂപ ഉയര്‍ന്ന് 7,620 രൂപയിലെത്തി. വെള്ളിവില 120ല്‍ തന്നെ തുടരുന്നു. വരും ദിവസങ്ങളില്‍ ഈ ട്രെന്റ് തുടരില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
ആഗോള തലത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനയ്ക്ക് ഇടയാക്കിയത് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധമാണ്. ഓഹരി വിപണികളില്‍ തീരുവ എഫക്ട് നിലനില്‍ക്കുമെന്ന ആശങ്ക സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്. ഇതും വില ഉയരുന്നതിലേക്ക് നയിച്ചു.
കേരളത്തില്‍ ഇനി കല്യാണങ്ങളുടെ കാലമാണ്. സ്വര്‍ണം കൂടുതലായി വാങ്ങുന്നതും ഈ കാലഘട്ടത്തിലാണ്. സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നത് കല്യാണ ബജറ്റിനെ താളംതെറ്റിക്കും. പലരും മുന്‍കൂര്‍ ബുക്കിംഗിലേക്ക് മാറുന്നതിനും വിലവര്‍ധന കാരണമാകുന്നുണ്ട്.
സ്വര്‍ണ വിലയ്ക്കൊപ്പം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ഒക്കെ ചേര്‍ത്താണ് ആഭരണ വില നിശ്ചയിക്കുന്നത്. ഇതനുസരിച്ച് ഇന്ന് ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ ഒരു പവന്റെ ആഭരണം വാങ്ങാന്‍ 80,430 രൂപ നല്‍കണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലി 10 മുതല്‍ 30 ശതമാനം വരെയൊക്കെ ആകാറുണ്ട്. ഇത് വിലയിലും വ്യത്യാസമുണ്ടാക്കുമെന്ന് ഓര്‍മിക്കണം.
Read DhanamOnline in English
Subscribe to Dhanam Magazine