മലയാളികളുടെ വ്യവസായ സൗഹൃദ മനഃസ്ഥിതിയില്‍ മാറ്റമുണ്ടായി: മന്ത്രി ജി.ആര്‍ അനില്‍

ഇന്‍ഡോ കോണ്ടിനെന്റല്‍ ട്രേഡ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ് കൗണ്‍സിലിന്റെ ബിസിനസ് ഉച്ചകോടിയും രണ്ടാമത് ടസ്‌ക്കര്‍ അവാര്‍ഡ് ദാന ചടങ്ങും സംഘടിപ്പിച്ചു
ഇന്‍ഡോ കോണ്ടിനെന്റല്‍ ട്രേഡ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് പ്രാമോഷന്‍ കൗണ്‍സില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബിസിനസ് സമ്മിറ്റിലും ടസ്‌ക്കര്‍ അവാര്‍ഡ് ദാനചടങ്ങിലും മുഖ്യ പ്രഭാഷണം നടത്തിയ ഡോ ശശി തരൂര്‍ എംപിയെ ആദരിക്കുന്നു. ഐസ്റ്റപ് കൌണ്‍സില്‍ (ICTEP Council) ചെയര്‍മാന്‍ ഡോ ടി. വിനയകുമാര്‍, സെക്രട്ടറി ജനറല്‍ യു.എസ് കുട്ടി, ഡയറക്ടര്‍ കെ. രവീന്ദ്രന്‍ എന്നിവര്‍ എന്നിവര്‍ സമീപം.

Published on

വ്യവസായ സൗഹൃദ കേരളം എന്ന അംഗീകാരത്തിനൊപ്പം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുടങ്ങിയ സംരംഭങ്ങളുടെ വരവും കേരളത്തെ സംരംഭകരുടെ സുവര്‍ണ കാലഘട്ടത്തിലേക്ക് നയിക്കുകയാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍. ഇന്‍ഡോ കോണ്ടിനെന്റല്‍ ട്രേഡ് ആന്‍ഡ് എന്റര്‍പ്രെണര്‍ഷിപ്പ് കൗണ്‍സിലിന്റെ ബിസിനസ് ഉച്ചകോടിയും രണ്ടാമത് ടസ്‌ക്കര്‍ അവാര്‍ഡ് ദാന ചടങ്ങും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യപുരോഗതിക്ക് വ്യവസായ സംരംഭകരുടെ പങ്ക് വളരെ വലുതാണെന്നും അവരുടെ പ്രയത്‌നം പ്രശംസനീയമാണെന്നും മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ച ഡോ. ശശി തരൂര്‍ എം പി പറഞ്ഞു. നമ്മുടെ ചെറുപ്പക്കാര്‍ തൊഴില്‍ അന്വേഷകരല്ല മറിച്ച് തൊഴില്‍ ദാതാക്കള്‍ ആണ് ആകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു.

കേരളത്തിന് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച സംരംഭകരെ ചടങ്ങില്‍ ആദരിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ എന്‍ടിപിസി. മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ കെ നായര്‍ക്ക് സമ്മാനിച്ചു.

തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍, തിരുവനന്തപുരം മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജി ഉണ്ണികൃഷ്ണന്‍, ഐസ്റ്റെപ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ടി. വിനയ് കുമാര്‍, ഡയറക്ടര്‍ കെ രവീന്ദ്രന്‍, സെക്രട്ടറി ജനറല്‍ യു.എസ് കുട്ടി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com