പെട്രോള്‍ പമ്പിലെ ശുചിമുറി ഇനി പൊതുജനത്തിന് ഉപയോഗിക്കാനാകില്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുസ്ഥലമാണെന്ന ധാരണയില്‍ നിരവധിപേര്‍ വരുന്നത് പമ്പുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുവെന്നാണ് ഉടമകളുടെ പരാതി
ioc petrol pump
Published on

പെട്രോള്‍ പമ്പുകളിലെ ശുചിമുറിയുടെ കാര്യത്തില്‍ നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പമ്പുകളിലെ ശുചിമുറി എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന പൊതുവിടം അല്ലെന്നും ഉപയോക്താക്കള്‍ക്ക് മാത്രമാകും ഉപയോഗത്തിന് അനുമതിയെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു.

പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ എന്നിവിടങ്ങളിലെ പമ്പുടമകളും നല്കിയ ഹര്‍ജികളിലാണ് സുപ്രധാന ഉത്തരവ്. ഹൈക്കോടതി ഉത്തരവ് ദീര്‍ഘദൂര വാഹനയാത്രക്കാര്‍ക്ക് തിരിച്ചടിയാകും.

യാത്രക്കാര്‍ക്ക് തിരിച്ചടി

പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുസ്ഥലമാണെന്ന ധാരണയില്‍ നിരവധിപേര്‍ വരുന്നത് പമ്പുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുവെന്നാണ് ഉടമകളുടെ പരാതി. ഇത് പെട്രോള്‍ പമ്പുകളുടെ സാധാരണ പ്രവര്‍ത്തനം തടസപ്പെടുത്തുന്നു. ഉയര്‍ന്ന അപകട സാധ്യതയുള്ള മേഖലയായ പെട്രോള്‍ പമ്പ് പരിസരത്ത് ഇത് പലപ്പോഴും വാക്ക് തര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമായിട്ടുണ്ട്.

യാത്രക്കാര്‍ക്ക് ടോയ്‌ലറ്റ് സൗകര്യം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലപ്പോഴും ധാരാളം ടൂറിസ്റ്റ് ബസുകളടക്കം പെട്രോള്‍ പമ്പുകളില്‍ എത്തുന്നുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

2002 ലെ പെട്രോളിയം ആക്ട്, പെട്രോളിയം റൂള്‍സ് എന്നിവയിലെ പ്രത്യേക വ്യവസ്ഥകള്‍ പ്രകാരം ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി പൊതു ടോയ്‌ലറ്റുകളായി പരിവര്‍ത്തനം ചെയ്യാനോ ചിത്രീകരിക്കാനോ അധികാരമില്ലെന്ന് ഉത്തരവിറക്കണം എന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Kerala High Court rules that petrol pump restrooms are for customers only, affecting long-distance travellers

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com