Begin typing your search above and press return to search.
ഹൈക്കോടതി തടഞ്ഞു, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ 5 ഒഴിവുകള്‍ നികത്താതെ ധനലക്ഷ്മി ബാങ്ക്
ധനലക്ഷ്മി ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ 5 ഒഴിവുകള്‍ നികത്താതെ ജനറല്‍ ബോഡി യോഗം പൂര്‍ത്തിയായി. മത്സരിക്കാന്‍ അവകാശമുണ്ടായിരുന്ന അഞ്ച് പേര്‍ അയോഗ്യരാണെന്ന ബാങ്ക് തീരുമാനം ഹൈക്കോടതി തടഞ്ഞതിനെത്തുടര്‍ന്നാണിത്.
പ്രമുഖ വ്യവസായി രവി പിള്ള, കെ.എന്‍.മധുസൂദനന്‍, പി.മോഹനന്‍, ഡി.എല്‍.പ്രകാശ്, പി.കെ.വിജയകുമാര്‍ എന്നിവര്‍ക്കാണ് ബാങ്ക്് അനുമതി നിഷേധിച്ചത്. ഇത് അവകാശ നിഷേധമാണെന്നു അവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിശോധിക്കാനാണ് ഡയറക്ടര്‍മാരെ നിയമിക്കുന്നത് ഒരു മാസത്തേക്കു കൂടിനീട്ടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
ഡയറക്ടര്‍മാരുടെ യോഗ്യത നിശ്ചയിക്കുന്ന നോമിനേഷന്‍ ആന്‍ഡ് റമ്യൂണറേഷന്‍ കമ്മിറ്റിയാണ് 5 പേര്‍ക്കും ബോര്‍ഡിലേക്കു മത്സരിക്കാന്‍ അനുമതി നിഷേധിച്ചത്. ഭരണപരമായ മറ്റ് അജണ്ടകള്‍ മാത്രമേ ഓണ്‍ലൈനായി ചേര്‍ന്ന ജനറല്‍ ബോഡി പരിഗണിച്ചുള്ളു.
അതേസമയം, ഒന്‍പത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച ബാങ്ക് 65 കോടി രൂപയുടെ ഏറ്റവും ഉയര്‍ന്ന ലാഭമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത് ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലാണ്.
Next Story
Videos