വാഹനങ്ങളിൽ കൂളിംഗ് ഫിലിം ഉപയോഗിക്കാമെന്ന് കേരള ഹൈക്കോടതി, കൂളിംഗ് ഫിലിം കൊണ്ടുളള പ്രയോജനങ്ങള്‍ ഇവയാണ്

വാഹനങ്ങളില്‍ കൂളിംഗ് ഫിലിം ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. മോട്ടോർ വാഹന ഉദ്യോഗസ്ഥർ നേരത്തെ ഇതിന് പിഴ ചുമത്തിയിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവോടെ അവ ഉപയോഗിക്കുന്നവരിൽ നിന്ന് ഇനി മുതൽ പിഴ ഈടാക്കാനാകില്ല.

അതേസമയം, കട്ടിയുളള കൂളിംഗ് ഫിലിം ഉപയോഗിച്ചാല്‍ വാഹനങ്ങള്‍ക്ക് പുറമേ നില്‍ക്കുന്നവര്‍ക്ക് വാഹനത്തിന് അകത്തുളള കാഴ്ചകള്‍ തീരെ കാണാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാകുമായിരുന്നു. ഏതെങ്കിലും തരത്തിലുളള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വാഹനത്തിനകത്ത് നടന്നാല്‍ പുറമേ നിന്ന് കാണാന്‍ സാധിക്കാത്ത അവസ്ഥ ഒഴിവാക്കുന്നതിന് വേണ്ടിയാണ് കട്ടിയുളള കൂളിംഗ് ഫിലിം വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിന് അധികൃതര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

ഡല്‍ഹി പോലുളള അതീവ സുരക്ഷാ മേഖലകളുളള പ്രദേശങ്ങളില്‍ കട്ടിയുളള കൂളിംഗ് ഫിലിം ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാറിന്റെ വിൻഡ് സ്‌ക്രീനുകളോ ജനൽ ഗ്ലാസുകളോ നിശ്ചിത നിലവാരം പുലർത്തുന്ന കൂളിംഗ് ഫിലിം ഉപയോഗിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് റൂൾ 100 ന്റെ ഭേദഗതി പ്രകാരം സുരക്ഷാ ഗ്ലേസിംഗ് അനുവദനീയമാണെന്ന് കോടതി പറഞ്ഞു.
അതേസമയം കൂളിംഗ് ഫിലിം നിശ്ചിത വിഷ്വൽ ലൈറ്റ് ട്രാൻസ്മിഷൻ (വി.എൽ.ടി) ശതമാനത്തിൽ ഉളളതായിരിക്കണം. വിൻഡ്‌സ്‌ക്രീനിലും പിറകു വശത്തെ വിൻഡോയിലും കുറഞ്ഞത് 70 ശതമാനം വി.എല്‍.ടിയും സൈഡ് വിൻഡോകളിൽ 50 ശതമാനം വി.എല്‍.ടിയും ഉളളതായിരിക്കണമെന്ന് നിഷ്കര്‍ഷിച്ചിരിക്കുന്നത്.
വാഹനങ്ങളില്‍ കൂളിംഗ് ഫിലിം ഉപയോഗിക്കുന്നതു കൊണ്ടുളള പ്രയോജനങ്ങള്‍ ഒട്ടേറെയാണ്.
വാഹനത്തിനകത്ത് ചൂടു കുറവ്
കൂളിംഗ് ഫിലിം വാഹനങ്ങളില്‍ ഉപയോഗിച്ചാല്‍ ഏതെങ്കിലും തരത്തിലുള്ള ടിന്റിംഗ് വാഹനങ്ങളുടെ ഗ്ലാസില്‍ ഇല്ലാത്തതുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ ചൂടായിരിക്കും ഉണ്ടാകുക. 70 ശതമാനം വി.എല്‍.ടി ഉളള ഫിലിമുകൾ ഉപയോഗിച്ചാല്‍ വാഹനങ്ങൾക്കുള്ളിൽ ചൂടിൽ നിന്ന് കാര്യമായ ആശ്വാസമായിരിക്കും ലഭിക്കുക. അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നിശ്ചിത തലത്തിലുള്ള സംരക്ഷണം നൽകാനും നിങ്ങളുടെ ചർമ്മത്തെയും വാഹനങ്ങളുടെ ഇന്റീരിയറിനെയും സംരക്ഷിക്കാനും ഇതിന് സാധിക്കും.
നല്ല ദൃശ്യപരത
കൂളിംഗ് ഫിലിം പ്രകാശത്തെ കടന്നുപോകാൻ അനുവദിക്കും, ഇത് നല്ല ദൃശ്യപരത ഡ്രൈവര്‍ക്ക് നല്‍കും. മെച്ചപ്പെട്ട വ്യക്തത, കാഴ്ചയിൽ മികവ്, ശരിയായ രാത്രികാല ദൃശ്യപരത, സമതുലിതമായ പ്രകാശ പ്രക്ഷേപണം എന്നിവ കൂളിംഗ് ഫിലിമിന്റെ മെച്ചങ്ങളാണ്. ഇവയെല്ലാം കണ്ണിന്റെ ആയാസം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്.
പവര്‍ ഗ്ലാസ് ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് പ്രയോജനകരം
ഈ ഫിലിമുകൾ വാഹനത്തിൽ ഘടിപ്പിച്ചാൽ, കണ്ണട ധരിക്കുന്നവർക്ക് റോഡ് അടയാളങ്ങളും സിഗ്നലുകളും വായിക്കാനും മറ്റ് പ്രധാന ദൃശ്യസൂചനകൾ കണ്ടെത്താനും എളുപ്പമാകും.
Related Articles
Next Story
Videos
Share it