ദുബായിലെ ജൈറ്റെക്‌സ് മേളയില്‍ മാറ്റുരക്കാന്‍ 28 മലയാളി ഐ.ടി കമ്പനികള്‍

പാരമ്പര്യത്തെ ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ചുള്ള നവീനമായ മോഡുലാര്‍ രൂപകല്‍പ്പനയും ഐ.ടി മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കും
ദുബായിലെ ജൈറ്റെക്‌സ് മേളയില്‍ മാറ്റുരക്കാന്‍ 28 മലയാളി ഐ.ടി കമ്പനികള്‍
https://www.gitex.com/
Published on

ദുബായില്‍ നടക്കുന്ന ജൈറ്റെക്‌സ് ഗ്ലോബല്‍ 2025ല്‍ കേരളത്തിന്റെ ഐടി മേഖലയും ഭാഗമാകും. കേരള ഐ.ടിയുടെയും സംസ്ഥാനത്തെ ടെക്നോളജി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസിന്റെയും (GTECH) നേതൃത്വത്തില്‍ 28 കമ്പനികളാണ് പങ്കെടുക്കുന്നത്. ആഗോളതലത്തില്‍ ഏറെ പ്രശസ്തമായ ഈ ടെക് മേളയില്‍ കമ്പനികള്‍ അവരുടെ നൂതനമായ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും.

ഒക്ടോബര്‍ 13 മുതല്‍ 17 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലാണ് മേള. 96 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഹാളിലാണ് കേരളത്തില്‍ നിന്നുള്ള ഐടി സംഘത്തിന്റെ പ്രദര്‍ശനം അരങ്ങേറുക. ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍, ഉപഭോക്താക്കള്‍ എന്നിവരുമായി ബന്ധപ്പെടാനുള്ള വേദിയായി കേരളത്തിന്റെ ഐടി സ്റ്റാള്‍ മാറും. പാരമ്പര്യത്തെ ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ചുള്ള നവീനമായ മോഡുലാര്‍ രൂപകല്‍പ്പനയും ഐ.ടി മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കും

ജൈറ്റെക്‌സില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക്, ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, മേളയിലൂടെ നിരവധി ബിസിനസ് നെറ്റ്വര്‍ക്കിങ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജിടെക് സെക്രട്ടറി വി. ശ്രീകുമാര്‍ പറഞ്ഞു. കേരളത്തിലെ ഐടി, ബിസിനസ് പ്രോസസ് മാനേജ്മെന്റ് സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുള്ള വ്യവസായ സംഘടനയാണ് ജിടെക്. മുന്നൂറിലധികം കമ്പനികള്‍ ഇതില്‍ അംഗമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com