400 കോടിയുടെ നിക്ഷേപം, 11,000 തൊഴിലവസരങ്ങൾ; ലുലു സൈബർ ടവർ-2 നവംബർ 10ന് തുറക്കും

400 കോടിയുടെ നിക്ഷേപം, 11,000 തൊഴിലവസരങ്ങൾ; ലുലു സൈബർ ടവർ-2 നവംബർ 10ന് തുറക്കും
Published on

ഇരുപത് നിലകളിലായി 15 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള ഐറ്റി ഇൻഫ്രാസ്ട്രക്ച്ചർ ഒരുക്കി രണ്ടാമത്തെ ലുലു സൈബർ ടവർ.

കൊച്ചി ഇൻഫോപാർക്കിൽ 400 കോടി ചെലവിൽ നിർമ്മിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 10ന് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ അധ്യക്ഷത വഹിക്കും.

11000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന പ്രൊജക്റ്റാണിത്. 2021 ആകുമ്പോഴേക്കും 50 ലക്ഷം ഐറ്റി സ്പേസ് നിർമ്മിക്കുക എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യം.

ടവറിലെ 40 ശതമാനം സ്ഥലം ലീസിന് നൽകാൻ തീരുമാനമായിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. രണ്ട് അമേരിക്കൻ കമ്പനികളും മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഒരു കമ്പനിയും താല്പര്യം അറിയിച്ചിട്ടുണ്ട്.

പ്രോജക്ടിന്റെ സവിശേഷതകൾ
  • ആദ്യ 8 നിലകളിൽ കാർ പാർക്കിങ്. 1400 കാറുകൾക്കു പാർക്കിങ് സൗകര്യമുണ്ട്.
  • ഒരു നിലയിൽ ഫുഡ് കോർട്ട്. 900 സീറ്റുകളുണ്ട്. 2 റസ്റ്ററന്റുകളും കോഫി ഷോപ്പുകളും
  • ആകെ 15 ലക്ഷം ചതുരശ്രയടി വിസ്തീർണം. 84000 ചതുരശ്രയടി ജോലിസ്ഥലം ഓരോ നിലയിലും
  • 11 നിലകളിൽ ഐടി സൗകര്യം, 1200 പേർക്കു ജോലി ചെയ്യാം.
  • ആധുനിക സൗകര്യങ്ങളുള്ള ഓഡിറ്റോറിയം
  • യോഗ സെന്ററും ജിംനേഷ്യവും ഉണ്ട്.
  • ഫെഡറൽ ബാങ്കിന്റെയും യൂണിയൻ ബാങ്കിന്റെയും ബ്രാഞ്ചുകൾ. പ്രമുഖ ബാങ്കുകളുടെ എടിഎമ്മുകൾ
  • 16 ഹൈസ്പീഡ് ലിഫ്റ്റുകൾ, 400 സിസി ടിവി ക്യാമറകൾ, ജനറേറ്റർ

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

bank
ioc petrol pump
ഇന്ത്യ-ജപ്പാന്‍ ടി20ക്ക് നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, യുട്യൂബ് വരെ; ഒരൊറ്റ മത്സരത്തിന്റെ അവകാശത്തിന് എന്താണിത്ര ഡിമാന്‍ഡ്?
മിസൈലുകള്‍ വീഴുന്നത് മിഡില്‍ഈസ്റ്റില്‍, കത്തുന്നത് ഇന്ത്യയുടെ പോക്കറ്റ്! ക്രൂഡ് ഓയില്‍ 100 ഡോളര്‍ കടക്കുമ്പോള്‍ കാത്തിരിക്കുന്നത് വിലക്കയറ്റം?
```html ```
logo
DhanamOnline
dhanamonline.com