
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള ജുവലറി ഇന്റര്‍നാഷണല്‍ ഫെയര്‍ ആഭരണപ്രദര്‍ശനത്തിന് തുടക്കമായി. അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനം ഞായറാഴ്ച്ച വരെ തുടരും. 160ഓളം ആഭരണ നിര്‍മാതാക്കളും മുന്നൂറോളം സ്റ്റാളുകളും ആണ് എക്‌സിബിഷനില്‍ പങ്കെടുക്കുന്നത്.
ജം ആന്‍ഡ് ജുവലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കിരിത് ബെന്‍സാലി ഉദ്ഘാടനം ചെയ്തു. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍, ജം ആന്‍ഡ് ജുവലറി ഡൊമസ്റ്റിക് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ അവിനാഷ് ഗുപ്ത, വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ജ്വല്ലറി ഹെഡ് അങ്കേഷ് ജയിന്‍, ജി.ജെ. ഇ.പി.സി ഡയറക്ടര്‍ മന്‍സൂക്ക് കോത്താരി, സ്വാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രാജേന്ദ്ര ജയിന്‍, ജി.ജെ.സി ഡയറക്ടര്‍ അശോക് കുമാര്‍ ജയന്‍, തമിഴ്‌നാട് ജ്വല്ലറി മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശബരിനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine