

രാജ്യത്ത് ഏറ്റവും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്ള സംസ്ഥാനമെന്ന പദവി നിലനിറുത്തി കേരളം. 5,4,3 സ്റ്റാര്‍ കാറ്റഗറിയിലുള്ള ഹോട്ടലുകളുടെ എണ്ണത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കേരളം മുന്നിലാണെന്ന് രാജ്യസഭാ രേഖകള്‍ പറയുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് കേന്ദ്ര വിനോദസഞ്ചാര വകുപ്പ് സഹമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്താണ് ഉത്തരം നല്‍കിയത്. 2023ലെ കണക്കിലും കേരളം തന്നെയായിരുന്നു മുന്നില്‍.
2019 മുതലുള്ള കണക്ക് അനുസരിച്ച് കേരളത്തില്‍ 94 പഞ്ചനക്ഷത്ര ഹോട്ടലുകളാണുള്ളത്. 86 പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. ഗുജറാത്ത് (76), ഗോവ (70) , കര്‍ണാടക (66), ഡല്‍ഹി (54) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. മഹാരാഷ്ട്രയിലും കേരളത്തിലും പഞ്ചനക്ഷത്ര ഹോട്ടലുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം വര്‍ധിച്ചെന്നും കണക്കുകള്‍ പറയുന്നു. 2023ല്‍ വിനോദസഞ്ചാര മന്ത്രാലത്തിന്റെ കണക്ക് പ്രകാരം കേരളത്തില്‍ 42, മഹാരാഷ്ട്രയില്‍ 38 എന്നിങ്ങനെയായിരുന്നു പഞ്ചനക്ഷത്ര ഹോട്ടലുകളുടെ എണ്ണം.
ഇതിന് പുറമെ ഫോര്‍ സ്റ്റാര്‍, ത്രീ സ്റ്റാര്‍ കാറ്റഗറികളില്‍ ഏറ്റവും കൂടുതല്‍ ഹോട്ടലുകളുള്ളതും കേരളത്തിലാണെന്നും കണക്കുകള്‍ പറയുന്നു. 420 ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളും 607 ത്രീ സ്റ്റാര്‍ ഹോട്ടലുകളുമാണ് കേരളത്തിലുള്ളതെന്ന് മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. തൊട്ടുപിന്നിലുള്ള ഗുജറാത്തില്‍ 61 ഫോര്‍ സ്റ്റാര്‍ 120 ത്രീ സ്റ്റാര്‍ ഹോട്ടലുകളുമാണുള്ളത്. രാജ്യത്ത് സംസ്ഥാനങ്ങങ്ങളില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലുകള്‍ പോലുമില്ലെന്നും മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറാം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്തുമാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഇല്ലാത്തത്.
ഏറ്റവും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമെന്ന പദവി കേരളത്തിലെ ടൂറിസം വികസനത്തിന് കൂടുതല്‍ ഊര്‍ജ്ജമാകുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ ഹോട്ടലുകള്‍ തുടങ്ങാനുള്ള പദ്ധതിയുമായി കൂടുതല്‍ കമ്പനികളും രംഗത്തുവന്നിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖന്മാരായ ഗ്രാന്‍ഡ് ഹയാത്ത് കൊച്ചിയില്‍ പുതിയ ഹോട്ടല്‍ തുറക്കുമെന്ന് അറിയിച്ചുണ്ട്. മറ്റൊരു പ്രമുഖ ഗ്രൂപ്പായ ബ്രിഗേഡ് ഹോട്ടല്‍ വെഞ്ചേഴ്‌സ് ലിമിറ്റഡ് (ബി.എച്ച്.വി.എല്‍) കോട്ടയം വൈക്കത്ത് ആഡംബര റിസോര്‍ട്ട് തുറക്കാനുള്ള ഒരുക്കത്തിലുമാണ്. തൃശൂര്‍ ഗുരുവായൂരില്‍ ഹോട്ടല്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് റാഡിസന്‍ ഗ്രൂപ്പെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Kerala tops India with the highest number of 5, 4, and 3-star classified hotels, reflecting strategic tourism policies and infrastructure development.
Read DhanamOnline in English
Subscribe to Dhanam Magazine