സൈബര്‍ ചിയേഴ്‌സ്! ഇനി ഐ.ടി പാര്‍ക്കുകളിലും മദ്യം വിളമ്പും, പാതിരാ വരെ, ലൈസന്‍സിന് ₹10 ലക്ഷം, ഉത്തരവായി

ഐ.ടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് മദ്യം ലഭിക്കുക
liquor bottles and glasses
Published on

കേരളത്തിലെ ഐ.ടി പാര്‍ക്കുകളില്‍ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍, സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍ക്ക് മദ്യം വിളമ്പാനുള്ള ലൈസന്‍സിന് അപേക്ഷിക്കാവുന്നതാണ്. 10 ലക്ഷം രൂപയാണ് വാര്‍ഷിക ഫീസ്. എത്ര സ്ഥാപനങ്ങളുണ്ടെങ്കിലും ഒരു ഐ.ടി പാര്‍ക്കില്‍ ഒരു മദ്യശാലക്ക് മാത്രമേ അനുമതി നല്‍കാവൂ എന്നും ഉത്തരവില്‍ പറയുന്നു. പരിഷ്‌കരിച്ച മദ്യനയത്തിന്റെ ഭാഗമാണ് നീക്കം.

പാര്‍ക്കിലെ ജീവനക്കാര്‍ക്ക് മാത്രമായിരിക്കും മദ്യം ലഭിക്കുക. പുറത്ത് നിന്നുള്ളവര്‍ക്ക് മദ്യം വിളമ്പാന്‍ പാടില്ല. പാര്‍ക്കിലെത്തുന്ന ഔദ്യോഗിക സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കും മദ്യം അനുമതിയോടെ മദ്യം വിളമ്പാം. ലൈസന്‍സ് ലഭിക്കുന്ന കമ്പനികള്‍ക്ക് എഫ്എല്‍ 9 ലൈസന്‍സുള്ളവരില്‍ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാന്‍ പാടുള്ളൂ. ഒന്നാം തീയതിയും സര്‍ക്കാര്‍ നിശ്ചയിച്ച മറ്റ് ഡ്രൈഡേകളിലും മദ്യം നല്‍കരുത്. ഉച്ചക്ക് 12 മുതല്‍ രാത്രി 12 വരെയാണ് പ്രവര്‍ത്തന സമയം.

ഐടി പാര്‍ക്കിലെ പ്രത്യേക മേഖലയിലാണ് മദ്യശാലകള്‍ സ്ഥാപിക്കേണ്ടത്. ഇതിലേക്കുള്ള പ്രവേശന കവാടം ഓഫീസുകളുമായി ബന്ധമുള്ളതാകരുത്.പ്രത്യേക ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഗുണമേന്മയില്ലാത്ത മദ്യം വിളമ്പുന്നവര്‍ക്കെതിരെ പരാതി നല്‍കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

Kerala allows liquor lounges in IT parks with a new ₹10 lakh annual license as part of revamped foreign liquor rules.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com