സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടി; നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

കേരളത്തില്‍ ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടി. എല്ലാ ജില്ലയിലും ടിപിആര്‍ ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയത്. രോഗവ്യാപനം കൂടിയ തിരുവനന്തപുരം, തൃശ്ശൂര്‍,എറണാകുളം, മലപ്പുറം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. മെയ് 16-ന് ശേഷമാകും ട്രി്പ്പിള്‍ ലോക്ഡൗണ്‍ ചട്ടങ്ങള്‍ ഇവിടെ നടപ്പാക്കുക. വിവിധ വകുപ്പുകള്‍ വിദഗ്ധ സമിതി യോഗത്തിലാണ് ആവശ്യം മുന്നോട്ട് വെച്ചത്. ദുരന്ത നിവാരണ വകുപ്പ്, പൊലീസ് അടക്കമുള്ള വകുപ്പുകളാണ് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ ആവശ്യപ്പെട്ടത്.

മൂന്ന് ആഴ്ച എങ്കിലും ലോക്ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പ് ശുപാര്‍ശ ചെയ്തത്. ഐഎംഎ അടക്കമുള്ളവര്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം ധനം ഓണ്‍ലൈന്‍ വെള്ളിയാഴ്ച നടത്തിയ ഓണ്‍ലൈന്‍ പോളിലും ജനങ്ങള്‍ ലോക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു. വിവിധ സോഷ്യല്‍മീഡിയകളിലായി നടത്തിയ വോട്ടിംഗില്‍ 70 ശതമാനം പോള്‍ ലോക്ഡൗണ്‍ നീട്ടണമെന്ന അഭിപ്രായത്തിനായിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ നീക്കമെന്നാണ് ആവശ്യം ഉയരുന്നത്.
അവശ്യസാധനക്കിറ്റ് അടുത്ത മാസവും വിതരണം ചെയ്യുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മെയ് മാസത്തെ സാമൂഹികസുരക്ഷ പെന്‍ഷന്‍ ഉടനെ പൂര്‍ത്തിയാക്കും. 823 കോടി രൂപ പെന്‍ഷനായി നല്‍കും. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് ആയിരം രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി വിശദമാക്കി. ക്ഷേമനിധികളുടെ ഫണ്ട് ഇതിനായി ഉപയോഗിക്കും. ഫണ്ടില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. ക്ഷേമനിധിയില്‍ സഹായം കിട്ടാത്ത ബിപില്‍ കുടുംബങ്ങള്‍ക്ക് ആയിരം രൂപ വീതം നല്‍കും. സാമൂഹികക്ഷേമ - വനിത ശിശുക്ഷേവകുപ്പുകളിലെ അംഗനവാടി ടീച്ചര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാതെ നല്‍കും. കുടുംബശ്രീയുടെ 19500 എഡിഎസുകള്‍ക്ക് 1 ലക്ഷം രൂപ വീതം റിവോള്‍വിംഗ് ഫണ്ടായി അനുവദിക്കും. കുടുംബശ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയുടെ ഈ വര്‍ഷത്തെ സബ്‌സിഡി 93 കോടി രൂപ മുന്‍കൂറായി നല്‍കും. വസ്തു നികുതി ടൂറിസം നികുതി ലൈസന്‍സ് പുതുക്കല്‍ എന്നിവക്കുള്ള സമയം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it