

അവസാനവര്‍ഷ പി.ജി വിദ്യാര്‍ത്ഥികളെയും മറ്റ് ജോലി തേടുന്ന ഉദ്യോഗാര്‍ത്ഥികളെയും കരിയര്‍ ലോകത്തേക്ക് തയ്യാറാക്കുന്ന ഫിനിഷിംഗ് സ്‌കൂള്‍ പ്രഖ്യാപിച്ച് കേരള മാനേജ്മെന്റ് അസോസിയേഷന്‍. ഒക്ടോബര്‍ 25 മുതല്‍ ഡിസംബര്‍ ആറുവരെ ശനിയാഴ്ചകളില്‍ പനമ്പിള്ളി നഗറിലെ കെ.എം.എ ഹൗസിലാണ് ഇത് നടക്കുക.
പ്രൊഫഷണല്‍ പ്രോട്ടോക്കോള്‍, സി.എച്ച്.ആര്‍.ഒയുടെ പ്രതീക്ഷകള്‍, കമ്മ്യൂണിക്കേഷന്‍, ഡിജിറ്റല്‍ ഏജ് കഴിവുകള്‍, ഒറ്റത്തവണ മോക്ക് ഇന്റര്‍വ്യൂ എന്നീ വിഷയങ്ങള്‍ ഉള്‍പെടുന്ന കോഴ്സിന് വ്യവസായ വിദഗ്ധരും നിപുണരും നേതൃത്വം നല്‍കും.
അക്കാദമിക് പഠനവും പ്രൊഫഷണല്‍ പ്രതീക്ഷകളുടെയും ഇടയിലുള്ള അന്തരം ഒഴിവാക്കാനും ഈ അവസരം ഉപകരിക്കുമെന്ന് ഫിനിഷിംഗ് സ്‌കൂള്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍, എബ്രഹാം ഓലിക്കല്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ ആത്മവിശ്വാസവും കഴിവുകളും നല്‍കാനും പരിപാടി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവരങ്ങള്‍ക്ക് ഫോണ്‍: 9072775588.
Read DhanamOnline in English
Subscribe to Dhanam Magazine